crime

രാഹുലിന്റെ ഓഫീസ് അക്രമം: ചുക്കാൻ പിടിച്ച അവിഷിത്തിനെ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് നീക്കി ഉത്തരവിറങ്ങി.

 

തിരുവനന്തപുരം/ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അക്രമം നടത്തുന്നതിനു ചുക്കാൻ പിടിച്ചതായി ആരോപിക്കപ്പെട്ട എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെആർ അവിഷിത്തിനെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് നീക്കി ഉത്തരവിറങ്ങി. ജൂൺ 15 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്ന് പൊതുഭരണ വകുപ്പ് ശനിയാഴ്ച ഇറക്കിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നു മന്ത്രി രാവിലെ പ്രതികരിച്ചിരുന്നു. ഇതിനു പിറകെ പൊതുഭരണ വകുപ്പ് നീക്കം ചെയ്തതായി ഉത്തരവിറക്കുകയായിരുന്നു.ഒരു മാസം മുമ്പ് അവിഷിത്ത് തന്റെ സ്റ്റാഫില്‍ നിന്നു ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ആവിഷ്യത്ത് ചുമതലകളില്‍ നിന്നു ഒഴിഞ്ഞതെന്നും മന്ത്രി രാവിലെ പറഞ്ഞിരുന്നു.

ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 23ന് ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പിനു കത്തയച്ചിരുന്നു. 24നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം നടന്നത്. ഓഫീസ് ആക്രമിച്ച സംഭവം വിവാദമായതോടെ അതി വേഗത്തിൽ ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്ത് വിടുകയായിരുന്നു. കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എം.പിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ എസ് എഫ് ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തതിന് പിറകെ പൊലീസിന് നേരെ ഭീഷണിയുമായും ആരോഗ്യമന്ത്രിയുടെ മുൻ സ്‌റ്റാഫംഗവും എസ്എഫ്‌ഐ നേതാവുമായ കെ.ആർ അവിഷിത്ത് രംഗത്ത് വന്നിരുന്നു.

രാഹുൽ ഗാന്ധിയ്‌ക്ക് സന്ദർശനത്തിന് വരാനുള‌ള ഇടമല്ല അയാളുടെ മണ്ഡലമെന്നാണ് ഫേസ്‌ബുക്ക് കുറിപ്പിൽ അവിഷിത്ത് പറഞ്ഞിരുന്നു. സമരത്തിലെ അനിഷ്‌ട സംഭവങ്ങൾ സംഘടന പരിശോധിക്കുമെന്നും നിയമപരമായി നീങ്ങട്ടെയെന്നും കെ.ആർ അവിഷിത്ത് പറഞ്ഞു. വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും.

വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപിയ്ക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം. സംഭവത്തിൽ പൊലീസ് കേസെടുക്കുന്നതിനെതിരെ കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയെടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, എസ്‌എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാമെന്ന് കരുതുന്നെങ്കിൽ പ്രതിരോധം തീർക്കേണ്ടിവരുമെന്ന’ ഭീഷണിയും പൊലീസിന് നേരെ അവിഷിത്ത് പോസ്‌റ്റിൽ കുറിച്ചിരുന്നു.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

33 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

34 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

48 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

51 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago