ഐ ടു ഐ ചാനൽ ഉടമസുനിൽ മാത്യുവിൻ്റെയും ബന്ധുക്കളുടേയും വീടുകളിലും പോലീസ് റെയ്ഡ്. കഴിഞ്ഞ പകലും രാത്രിയും ഇന്നു രാവിലെയുമായാണ് റെയ്ഡ് നടന്നത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയുടെ മരണം കൊലപാതകമാണെന്ന് സുനിൽ വാർത്ത നല്‍കിയിരുന്നു. കെ പി യോഹന്നാനെ ആസൂത്രിതമായി കൊലപ്പെടുത്തി എന്നായിരുന്നു സുനിൽ നല്കിയ വാർത്ത. കെ പി യോഹന്നാൻ അമേരിക്കയിൽ വാഹനാപകടത്തിൽ ആയിരുന്നു മരിച്ചത്. തുടർന്ന് കേരളത്തിൽ എത്തിച്ച് സംസ്കാരം നടത്തി
ഇപ്പോൾ കെ പി യോഹന്നാൻ മരിച്ചു കിടക്കുമ്പോൾ ഇത്തരം വാർത്ത നല്കി തിരുമേനിയുടെ ഭൗതീക ശരീരത്തേ അപമാനിച്ചു എന്നും സഭക്കും മറ്റും ഏറെ വേദന ഉണ്ടാക്കി എന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഭദ്രാസനാധിപൻ മാർ മാത്യൂസ് സിൽവാനിയോസ് നല്കിയ പരാതിയിന്മേലാണ് പോലീസ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് IPC 153, 120 – B, 506, കേരള പോലീസ് ആക്ട് 120 (0 ) വകുപ്പുകളും IPC 384- പ്രകാരം ജാമ്യമില്ലാ വകുപ്പും ചുമത്തി സുനിൽ മാത്യുവിനെതിരേ FIR രജിസ്റ്റർ ചെയ്ത അടിസ്ഥാനത്തിലാണ് റെയ്ഡ്.
കെ.പി യോഹന്നാൻ മെത്രാപോലീത്തക്ക് ഉണ്ടായ അപകട മരണം ആസൂത്രിത കൊലപാതകമാണെന്ന് ഇതുമായി ബന്ധപ്പെട്ട് മൂന്നു വാർത്തകൾ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും കൊടുക്കാതിരിക്കാൻ താനുമായി ബന്ധപ്പെടണമെന്നും സുനിൽ മാത്യു ഭീഷണി മുഴക്കിയിരുന്നതായാണ് ബിഷപ്പ് സിൽവാനിയോസ് വെളിപ്പെടുത്തുന്നത്. തൂക്കിലേറ്റിയ കൊടും കുറ്റവാളിയുടെ മൃതദേഹത്തിനു പോലും ആദരവ് നല്കുമ്പോൾ അപകടത്തിൽ മരണപ്പെട്ട സഭാദ്ധ്യക്ഷൻ്റെ ഭൗതിക ശരീരത്തോട് തികച്ചും മനുഷ്യത്ത രഹിതമായ ക്രൂരത കാട്ടി ആഘോഷിക്കുകയും മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു. എന്നാൽ തന്നെ വേട്ടയാടുകയാണ് പോലീസ് എന്നും തന്നോട് അനീതിയാണ് കാട്ടുന്നത് എന്നും സുനിൽ പറയുന്നു.
വീഡിയോ കാണാം
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…