kerala

വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ റെയ്ഡ്, പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് വ്യാജ മരുന്ന് വില്പന

കൽപ്പറ്റ . വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് വ്യാജമരുന്ന് പിടികൂടി. ആയുര്‍വേദ ഡ്രഗ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ലക്കിടി മുതല്‍ വൈത്തിരിവരെയുള്ള വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്നുകൾ പിടികൂടിയിരിക്കുന്നത്.

പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തിയ പതിനായിരം രൂപയുടെ വ്യാജമരുന്നുകളാണ് റെയ്ഡില്‍ തളിപ്പുഴയില്‍നിന്ന് പിടികൂടിയിരിക്കുന്നത്. ‘സിദ്ധ്കൃഷ് ഹെര്‍ബോ ടെക് ജയ്പുര്‍’ എന്നപേരില്‍ ഉദ്പാദിപ്പിച്ച മരുന്നുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് പ്രാഥമിക പരിശോഷധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മരുന്നുകളുടെ ബില്ലുകളൊന്നും പരിശോധനയില്‍ ലഭിച്ചിട്ടില്ല.

ഈ മരുന്നുകള്‍ എവിടെ ഉത്പാദിപ്പിച്ചുവെന്നത് വ്യക്തമായിട്ടില്ലെന്നും ബില്ലുകള്‍ ഹാജരാക്കാന്‍ വായനാട് ഗാന്ധിഗ്രാമം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. മരുന്നുകളുടെ ലേബലില്‍ നിയമപ്രകാരം രേഖപ്പെടുത്തേണ്ട വിവരങ്ങളില്ല. കേരളത്തില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിര്‍മിച്ച മരുന്നിന്റെ പേരില്‍ വ്യാജമരുന്നുണ്ടാക്കി വില്‍പ്പന നടത്തുന്നതായും പരിശോധനയില്‍ കണ്ടെത്തി.

തലവേദന, ശ്വാസംമുട്ടല്‍, മൈഗ്രെയിന്‍ എന്നിവക്കുള്ള മരുന്നുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. പിടിച്ചെടുത്ത മരുന്നുകള്‍ കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മരുന്നുകള്‍ വിശദമായ പരിശോധനക്ക് അയക്കുന്നുണ്ട്. ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ. ഷിനു, ആയുര്‍വേദ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ഡോ. റംസിയ, ഡോ. ശ്രീജന്‍, വയനാട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ യൂനുസ് കൊടിയത്ത് എന്നിവര്‍ ആണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

 

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

13 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

19 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

45 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago