തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടു. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
ഇന്നു കേരള തീരത്തു മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത ഉണ്ട്. കുമളി – മൂന്നാർ സംസ്ഥാന പാതയിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയിൽ കൊച്ചി നഗര മേഖലയിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായി. കളമശേരിയിൽ അറുപതോളം വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ബാരേജിന്റെ 15 ഷട്ടറും ഉയർത്തി.
മഴയെ തുടർന്ന് സംസ്ഥാനത്ത് 21 വീടുകൾക്കു കേടുപാട് ഉണ്ടായി. 12 ദുരിതാശ്വാസ ക്യാംപുകളിലായി 99 കുടുംബങ്ങളിലെ 330 പേരെ മാറ്റിപ്പാർപ്പിച്ചു.
ആകെ 4,23,080 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 3071 ക്യാംപുകൾ സജ്ജമാക്കി. അവധിയിൽ പ്രവേശിച്ചിട്ടുള്ള റവന്യൂ ജീവനക്കാരോട് അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ മന്ത്രി കെ.രാജൻ നിർദേശം നൽകി.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…