കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർസ്റ്റാറാണ് രജിനികാന്ത്. ഭ്രാന്തമായി തന്നെ ആരാധിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നടൻ
തലൈവരെ കണ്ട ആരാധകൻ ഉച്ചത്തിൽ ആർത്തുല്ലസിക്കുകയും ദീർഘകാലം സൂപ്പർസ്റ്റാറായി നീണാൻ വാഴട്ടെയെന്ന് രജിനികാന്തിനെ ആശംസിക്കുകയും ചെയ്തിരുന്നു. ചെന്നൈ എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. ഡൽഹി വഴി നേപ്പാളിലേക്ക് പോകാനായിരുന്നു സൂപ്പർസ്റ്റാർ എയർപോർട്ടിലെത്തിയത്. ഇതിനിടെ നടനെ കാണാനിടയായ ആരാധകൻ സന്തോഷത്താൽ മതിമറന്ന് ഉച്ചത്തിൽ ആശംസിക്കുകയായിരുന്നു.
എന്നാൽ എല്ലായിടത്തും തന്നെ ഇപ്രകാരം അനുഗമിച്ച് വരേണ്ടതില്ലെന്നും നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും രജിനികാന്ത് മറുപടി നൽകിയെന്നാണ് വിവരം. “ബാലൂ, നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ടതില്ല. നീ പോയി നിന്റെ പണി നോക്ക്. അതാണ് കൂടുതൽ പ്രധാനപ്പെട്ടത്.” ഇതായിരുന്നു രജിനികാന്തിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. തമിഴ് സിനിമാ മേഖലയിലെ തന്നെ ഏറ്റവും ഉത്തരവാദിത്വ ബോധമുള്ള നടനാണ് രജിനികാന്തെന്ന് ആരാധകർ പ്രതികരിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…