ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ കാൽ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി സൂപ്പർ സ്റ്റാർ രജനികാന്ത്. സന്യാസിമാരുടെയും യോഗികളുടെയും കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണ്. അവർ തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കിലും അത് തന്നെ ചെയ്യും. അതാണ് അന്നും ചെയ്തത്. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം പ്രതികരിക്കുക ആയിരുന്നു രജനികാന്ത്.
ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദർശിച്ചത്. യോഗിയുടെ ലഖ്നൗവിലെ വീട്ടിൽ വച്ചായിരുന്നു കണ്ടുമുട്ടൽ. രജനികാന്ത് നായകനായ സൂപ്പർഹിറ്റ് ചിത്രം ജയിലറിൻറെ ഒരു പ്രത്യേക പ്രദർശനം ലഖ്നൗവിൽ വച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് നടൻ പ്രദേശത്ത് എത്തിച്ചേർന്നത്. യോഗി ആദിത്യനാഥിൻറെ കാൽ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഈ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ ചില വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് രജനിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. നടനേക്കാൾ പ്രായക്കുറവുള്ള ഒരാളെ കാൽതൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് രജനികാന്തിന്റെ ആരാധകരുടെ പ്രതികരണം. വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ട ഒരാളുടെ കാൽക്കൽ വീഴുന്ന ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ, ദക്ഷിണേന്ത്യയുടെ അഭിമാനം നഷ്ടപ്പെടുത്തുകയാണെന്നും പ്രതികരണങ്ങളെത്തിയിരുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…