national

സംഘി എന്നത് മോശം വാക്കല്ല,കമ്മികളെ വലിച്ചുകീറി രജനികാന്ത്

‘സംഘി അത് ഒരു മോശം വാക്കല്ല , രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് പറഞ്ഞ വിഷയത്തിൽ മകളെ പിന്തുണച്ച് എത്തുകയാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. സംഘി എന്നത് മോശം വാക്കായി മകൾ ഐശ്വര്യ പറഞ്ഞിട്ടില്ലെന്ന് നടൻ രജനികാന്ത് പറയുന്നത് . ഈക്കഴിഞ്ഞ് നാളിലാണ് രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് പറഞ്ഞത്. പിന്നാലെ ഐശ്വര്യയുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു ,ഈ സാഹചര്യത്തിലാണ് രജനികാന്തിന്റെ വിശദീകരണം. എന്റെ മകൾ സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയ കാര്യങ്ങളിൽ ഏർപ്പെട്ട തന്റെ പിതാവിനെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നത് എന്ന് മാത്രമാണ് അവൾ ചോദിച്ചത്’ -രജനികാന്ത് പറഞ്ഞു.

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ പ​​ങ്കെടുത്ത രജനികാന്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ‘സംഘി’ വിളികൾ വ്യാപകമായതിൽ അസ്വസ്ഥയായ ഐശ്വ​ര്യ തന്റെ പിതാവ് സംഘിയല്ലെന്നും അങ്ങനെയൊരാൾക്ക് ‘ലാൽ സലാം’ പോലൊരു സിനിമ ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു പറഞ്ഞത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവെ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്ന ആളാണ് താനെന്നും എന്നാൽ ചില പോസ്റ്റുകൾ കാണുമ്പോൾ ദേഷ്യം വരുമെന്നും തങ്ങളും മനുഷ്യരാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തിരുന്നു.

‘പൊതുവെ സമൂഹ മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നയാളാണ് ഞാൻ. പക്ഷെ എന്റെ ടീം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന കാര്യങ്ങൾ എന്നെ അറിയിക്കാറുണ്ട്. കൂടാതെ ചില പോസ്റ്റുകൾ കാണിച്ചുതരും. അത് കാണുമ്പോൾ ദേഷ്യം വരും. കാരണം ഞങ്ങളും മനുഷ്യരാണ്. ഈ അടുത്ത കാലത്ത് എന്റെ അച്ഛനെ പലരും സംഘി എന്ന് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതിനെക്കുറിച്ച് ഞാൻ ഒരാളോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് അവർ പറഞ്ഞു. ഈ അവസരത്തിൽ ഞാൻ ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ ലാൽ സലാം പോലൊരു ചിത്രം അദ്ദേഹം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ള ആൾക്ക് മാത്രമേ ഈ ചിത്രം ചെയ്യാനാകൂ’-എന്നിങ്ങനെയായിരുന്നു ഐശ്വര്യ രജനികാന്തിന്റെ വാക്കുകൾ.

ഐശ്വര്യ രജനികാന്താണ് ‘ലാൽ സലാം’ സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക. വിഷ്ണു വിശാലും വിക്രാന്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജനി എത്തുന്നത്. ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.രാമക്ഷേത്ര ഉദ്ഘാടനത്തിനു പോയതിൽ രാഷ്ട്രീയമില്ലെന്ന് നടൻ രജനികാന്ത്. വിശ്വാസത്തിൻ്റെ ഭാഗമായാണ് ചടങ്ങിനെത്തിയത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. രാം ലല്ല ആദ്യം ദർശിച്ച 150 പേരിൽ ഒരാളാണ് താൻ എന്നതിൽ സന്തോഷമുണ്ടെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിനു ശേഷം തിരികെ ചെന്നൈയിലെത്തിയപ്പോഴായിരുന്നു രജനികാന്തിൻ്റെ പ്രതികരണം.എനിക്ക് മഹത്തായ ദർശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിനു പിന്നാലെ രാം ലല്ല ആദ്യം ദർശിച്ച 150 പേരിൽ ഒരാളാണ് ഞാൻ എന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് വിശ്വാസമാണ്, രാഷ്ട്രീയമല്ല. ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കുമുണ്ടാവും. അത് സ്വന്തം അഭിപ്രായവുമായി എപ്പോഴും യോജിക്കണമെന്നില്ല. രജനികാന്ത് പ്രതികരിച്ചു. എല്ലാവർഷവും അയോധ്യ സന്ദർശിക്കുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു.

ഈശ്വര വിശ്വാസത്തെ തുടർന്നാണ് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് എന്ന് തമിഴ് നടൻ രജനികാന്ത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും രജനികാന്ത് പറഞ്ഞു. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യ 150 താരങ്ങളിൽ താനും ഉൾപ്പെട്ടു. അതുകൊണ്ട് ക്ഷണം ലഭിച്ചു. ഈശ്വര വിശ്വാസി ആയതു കൊണ്ടാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും രജനികാന്ത് വ്യക്തമാക്കി.

ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആകും എല്ലാവർക്കും ഉണ്ടാകുക. എല്ലായ്‌പ്പോഴും അത് നമ്മുടേതുമായി യോജിക്കണം എന്നില്ല. എന്നെ സംബന്ധിച്ച് രാമക്ഷേത്രം വിശ്വാസമാണ്. അല്ലാതെ രാഷ്ട്രീയം അല്ലെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇന്നലെയാണ് രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് രജനി കാന്തിന് നേരെ വ്യാപക വിമർശനം ഉയർന്നുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വിശ്വാസം ആണ് വലുതാണെന്ന് അദ്ദേഹം പറഞ്ഞത്.

Karma News Network

Recent Posts

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

11 mins ago

ബസിനുള്ളില്‍ തമ്മിലടിച്ച് ദമ്പതികൾ, ജനാലവഴി റോഡിലേക്ക് ചാടി ഭർത്താവ്, കാൽ ഒടിഞ്ഞു

കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…

14 mins ago

തെന്മല ഡാമിലെ ശുചിമുറിയിൽ ക്യാമറ, പിടിയിലായത് യൂത്ത് കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…

41 mins ago

ഭാര്യ അനിയത്തിയുടെ കൂട്ടുകാരി, മൂന്നു മക്കളാണ്, പെൺകുട്ടികൾ ഇരട്ടകുട്ടികളാണ്- രാജേഷ് ഹെബ്ബാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. അഭിനയത്തിന് പുറമെ ഡബ്ബിം…

56 mins ago

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു സ്ത്രീകൂടി മരിച്ചു, രോ​ഗബാധിതർ 227

കൊച്ചി: പെരുമ്പാവൂർ വെങ്ങൂരിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാൾകൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ…

1 hour ago

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…

1 hour ago