ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ രാജസ്ഥാന് സര്‍ക്കാരും തീരുമാനിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി മുഖ്യമന്ത്രിക്ക് ആ പദവി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബംഗാളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരം തുടരുന്നതിന് സമാനമായി രാജസ്ഥാനിലും പലതവണ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടുള്ള നിയമനിര്‍മാണം ഉടന്‍ രാജസ്ഥാന് സര്‍ക്കാര്‍ നടത്തും. ഇതിനായുള്ള നിര്‍ണായക ബില്‍ വൈകാതെ നിയമസഭയില്‍ അവതരിപ്പിക്കും.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തുടര്‍ച്ചയായി സര്‍വകലാശാലാ ഭരണത്തില്‍ ഇടപെടുന്നത് തർക്കങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുശേഷം ബില്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്യും.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…