national

CPO റാങ്ക് ലിസ്റ്റിന് പരിഹാരം വേണം,മുഖ്യന് തുറന്ന കത്തയച്ചു രാജീവ് ചന്ദ്രശേഖർ

സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാകുകയാണ് തലസ്ഥാനത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വര്ഷങ്ങളായി തടഞ്ഞു വച്ചിരിക്കുന്ന സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ നിയമനം ഉറപ്പാക്കി ഈ വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്തയച്ചിരിക്കുകയാണ് .

പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് അവരുടെ ബുദ്ധിമുട്ടിന്‌ ശാശ്വത പരിഹാരം കാണണമെന്നും റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതിന് മുന്‍പു തന്നെ നിയമനം നടത്താന്‍ തയ്യാറാകണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടത്.പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ നിയമനത്തിന് വേണ്ടി വർഷങ്ങളായി അവർ കാത്തിരിക്കുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാറായ സാഹചര്യത്തിലാണ് പതിനായിരത്തോളം ഉദ്യോഗാർത്ഥികൾ സമര മാർഗത്തിലേക്ക് തിരിഞ്ഞതെന്നും ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ പോലീസ് സേനയിലേക്ക് പോലും നിയമനം നടത്താൻ കഴിയാത്ത ഇത്തരമൊരു സാഹചര്യം എങ്ങനെ സംജാതമായിയെന്നത് ആശങ്കാജനകമാണ്. ഇത്തരമൊരു സാഹചര്യത്തിലേക്ക് കേരളം വന്നെത്തിയത് പരിശോധിക്കുകയും ഉദ്യോഗാർത്ഥികളുടെ പ്രശ്നത്തിന് നിയമനം നടത്തിക്കൊണ്ട് പരിഹാരം ഉണ്ടാക്കേണ്ടത് ആവശ്യമായിരിക്കുന്നു. ഇക്കഴിഞ്ഞ പതിനാറാം തീയതി മുതലാണ് സെക്രട്ടേറിയറ്റ് പരിസരത്ത് ഉദ്യോഗാർത്ഥികൾ സമരം തുടങ്ങിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 12ന് അവസാനിക്കും.

ഉദ്യോഗാർത്ഥികളുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് അവരുടെ സങ്കടത്തിന് പരിഹാരം കാണാനുള്ള സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.2019ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുകയും തുടര്‍ന്ന് 2021ല്‍ പ്രാഥമിക പരീക്ഷയും 2022ല്‍ മുഖ്യപരീക്ഷയും ശാരീരിക ക്ഷമത പരീക്ഷയും വിജയിച്ച് പി.എസ്.സി നിയമനത്തിനായി കാത്തിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു. അവരുടെ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 12ന് അവസാനിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

റാങ്ക്‌ലിസ്റ്റ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ ഈ ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

അതേസമയം, തിരുവനന്തപുരത്തെ വികസനങ്ങൾ വോട്ടർമാർക്കും നിർദേശിക്കാനായി ഒരു സോഷ്യൽ മീഡിയ കാമ്പയിനും അദ്ദേഹം ഒരുക്കുകയാണ് .തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനുള്ള നിർദേശങ്ങൾ വോട്ടർമാരിൽ നിന്ന് സ്വരൂപിക്കുന്നതിനും അവരുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാനും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. സോഷ്യൽ മീഡിയയിലൂടെ വോട്ടർമാരുമായി അദ്ദേഹം നേരിട്ട് സംവദിക്കും. ‘എന്താണ് കാര്യം’ എന്ന പേരിലുള്ള പ്രത്യേക സോഷ്യൽ മീഡിയ പ്രചാരണം ബുധനാഴ്ച ആരംഭിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഫെയ്സ്ബുക്ക്(https://www.facebook.com/rajeev.goi), ഇൻസ്റ്റഗ്രാം (https://www.instagram.com/rajeev_chandrasekhar/) എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും പ്രശ്‌നങ്ങൾ നിശ്ചിത ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് രാജീവ് ചന്ദ്രശേഖറിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഉന്നയിക്കാം. കഴക്കൂട്ടം (മാർച്ച് 27), പാറശാല (മാർച്ച് 28), കോവളം (മാർച്ച് 29), നെയ്യാറ്റിൻകര (മാർച്ച് 30), വട്ടിയൂർക്കാവ് (മാർച്ച് 31), തിരുവനന്തപുരം (ഏപ്രിൽ 1), നേമം (ഏപ്രിൽ 2) എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന ചോദ്യങ്ങൾക്കും നിർദേശങ്ങൾക്കും എട്ടാം ദിവസം രാജീവ് ചന്ദ്രശേഖർ ലൈവായി മറുപടി നൽകും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago