entertainment

ആരും സിനിമയിലേക്ക് വിളിക്കാറില്ല, അതുകൊണ്ടാണ് സീരിയലിൽ ചുവടുവച്ചത്, രാജീവ് പരമേശ്വരൻ

മലയാളികളുടെ സുപരിചിതനായ താരമാണ് രാജീവ് പരമേശ്വരൻ. ആൽബം ഗാനങ്ങളിലൂടെ എത്തിയ രാജീവ് പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി. ഇപ്പോൾ മിനിസ്‌ക്രീനിലാണ് താരം തിളങ്ങുന്നത്. സാന്ത്വനം എന്ന പരമ്പരയിലെ ബാലേട്ടൻ കഥാപാത്രം അവതരിപ്പിക്കാൻ നിർമാതാവ് രഞ്ജിത്തും ഭാര്യ ചിപ്പിയും തന്നെ സമീപിച്ചപ്പോൾ ആശങ്കകൾ ഉണ്ടായിരുന്നെന്ന് രാജീവ് തുറന്നു പറഞ്ഞിട്ടുണ്ട്, അത് അപ്പോൾ തന്നെ അവരുമായി പങ്കുവെക്കുകയും മറ്റ് അഭിനേതാക്കളുടെ പേരുകൾ ഈ കഥാപാത്രത്തിന് താൻ നിർദേശിച്ചിരുന്നു. തന്നാൽ കഴിയുംവിധം ബാലേട്ടൻ എന്ന കഥാപാത്രത്തിന് പൂർണത നൽകാൻ ശ്രമിച്ചിട്ടുണ്ട്, അത് വിജയമായി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നതെന്നാണ് രാജീവ് പറഞ്ഞത്.

സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ബാലൻ തുറന്നു പറയുന്നത്. സിനിമ ചെയ്യണമെന്നാ​ഗ്രഹമുണ്ട്, എന്നാൽ ഇപ്പോൾ ആരും അതിനായി തന്നെ വിളിക്കാറില്ല. അതുകൊണ്ടാണ് സീരിയൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നും തീരുമാനിച്ചത്. എല്ലാമുണ്ടെങ്കിലും പലപ്പോഴും ഭാഗ്യം തുണക്കാറില്ല. അതു കൊണ്ടാണ് പലരും സിനിമാമേഖലയിൽ എത്തിപ്പെടാതെ പോകുന്നത്. സീരിയൽ കഥാപാത്രങ്ങളോട് എന്നും മലയാളികൾക്ക് പ്രത്യേക ഇഷ്ടം തന്നെയുണ്ട്.

സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് സീരിയൽ കഥാപാത്രങ്ങളെ മലയാളികൾ കാണുന്നത്. അതിയായ സന്തോഷമുണ്ട് ഈ കാര്യത്തിൽ. വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് എല്ലാം ആളുകൾ അവരുടെ അമർഷം പ്രകടമായിത്തന്നെ കാണിച്ചിരുന്നു. ചില കുപ്പിയെടുത്ത് എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

25 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

30 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

56 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago