entertainment

മഞ്ജുച്ചേച്ചി യാതൊരുവിധ ടെൻഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലിയുമാണ്- രാജേഷ് നെന്മാറ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന നടി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ കൈ നിറയെ അവസരങ്ങളാണ്. ദി പ്രീസ്റ്റ്, ചതുർമുഖം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അവസാനമായി പുറത്തെത്തിയത്. ഇപ്പോളിതാ മഞ്ജുവിനെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

വാക്കുകൾ, മഞ്ജു വാര്യരുടെ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ഞാൻ മേക്കപ്പ് അസിസ്റ്റന്റ് ആയിരുന്നു. 23 വർഷങ്ങൾക്കു മുമ്പ് മഞ്ജുവിന്റെ കൂടെയുള്ള ചിത്രം എന്റെ കൈയിലുണ്ടായിരുന്നു. അത് കാണുമ്പോൾ മഞ്ജു ചേച്ചിക്ക് അത്ഭുതവും കൗതുകവും ആയിരുന്നു, നമ്മൾ ഇപ്പോൾ ഒരു ക്യാരക്ടർ ലുക്ക് വർക്കൗട്ട് ചെയ്തു എന്നു വിചാരിക്കുക. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസമായി കഴിഞ്ഞാൽ ഇന്ന് ഞാൻ തനിയെ ഒന്ന് മേക്കപ്പ് ചെയ്തു നോക്കാം എന്ന് മഞ്ജു പറയാറുണ്ട്. അവർ തനിയെ മേക്കപ്പ് ചെയ്തു കഴിഞ്ഞാൽ നമ്മളൊന്ന് ശ്രദ്ധിക്കുകയും അത് ഓക്കെയാണെന്ന് പറയുകയും ചെയ്താൽ മതിയാകും,

മഞ്ജുച്ചേച്ചി യാതൊരുവിധ ടെൻഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലിയുമാണ്. അതേസമയം മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ചെയ്ത സിനിമകളാണ് ഹൗ ഓൾഡ് ആർ യു, പ്രതി പൂവൻകോഴി, എന്നും എപ്പോഴും തുടങ്ങിയ സിനിമകൾ. ഈ സിനിമകളിലെല്ലാം മഞ്ജുചേച്ചി പക്വതയുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. അതിൽ നിന്നെല്ലാം വൈവിധ്യം തോന്നുന്ന കഥാപാത്രം ആക്കാനാണ് ചതൂർമുഖം എന്ന സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്.

മഞ്ജുവിനെ കൂടുതൽ ചെറുപ്പക്കാരിയാക്കാൻ എന്തൊക്കെ ചെയ്യണമെന്നായിരിക്കും ഓരോ സെറ്റിലേയും തന്റെ ചിന്തയെന്നും വളരെ സിമ്പിൾ മേക്കപ്പ് ഇഷ്ടപ്പെടുന്നയാളാണ്. ചേച്ചിയെ കുറച്ചു കൂടി ചെറുപ്പക്കാരിയാക്കി അവതരിപ്പിക്കാൻ എന്തൊക്കെ ചെയ്താൽ ആകും എന്നായിരുന്നു ചിന്ത. ഹെയർ സ്റ്റൈൽ കട്ടിങ് ഹെയർ കളറും കൂടാതെ കണ്ണുകളിൽ കോൺടാക്ട് ലെൻസും ഒക്കെയായി യൗവനത്തിലേക്ക് എത്തിക്കാൻ സാധിച്ചു. വളരെ സിമ്പിൾ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യർ. ഹെയർ സ്റ്റൈയിലിൽ ഒക്കെയാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങൾ കൊണ്ടുവരുന്നത്. കണ്ണെഴുതുന്നതിലും പുരികം എഴുതുന്നതിലും ഒക്കെ വളരെ ലളിതമായ രീതിയാണ് മഞ്ജു വാര്യർ ചെയ്യുന്നത്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

10 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

23 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

29 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

60 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

2 hours ago