മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രജനി ചാണ്ടി. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നടി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥി കൂടി ആയതോടെ താരത്തിന് ആരാധകര്‍ വര്‍ദ്ധിച്ചു. ബിഗ്ബോസിലെ മലയാളം രണ്ടാം സീസണില്‍ ഏറ്റവും പ്രായം ഏറിയ മത്സരാര്‍ത്ഥിയും രജനി ചാണ്ടി ആയിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് രജനി ചാണ്ടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ആതിര ജോയ് എന്ന ഫോട്ടോഗ്രഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. കിടിലന്‍ മോഡേണ്‍ ഗെറ്റപ്പിലാണ് രജനി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടിയുടെ കിടിലന്‍ മേക്കോവര്‍.
ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ബിഗ് ബോസ് സഹതാരങ്ങളും എത്തിയിരുന്നു. ആര്യ, എലീന പടിക്കല്‍, ആര്‍ജെ രഘു തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയത്. സോഷ്യല്‍ മീഡിയകളില്‍ രജനി ചാണ്ടിയുടെ മോഡേണ്‍ ഫോട്ടോഷൂട്ട് ചീത്രങ്ങള്‍ ഇതിനോടകം തന്നെ ഏറെ വൈറല്‍ ആയി കഴിഞ്ഞു.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…