entertainment

ആഴ്ചയില്‍ 5 ദിവസവും വഴക്കായിരുന്നു, ഭാര്യയുമായി വേര്‍പിരിയാനുള്ള കാരണം പറഞ്ഞ് രജിത് കുമാര്‍

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് ഡോ. രജിത് കുമാറിന്റെ ജീവിതം മാറി മറിഞ്ഞച്. പ്രേക്ഷകര്‍ രജിത് കുമാറിനെ അടുത്തറിഞ്ഞതും മനസിലാക്കിയതും ഷോയിലൂടെയായിരുന്നു. ഇതോടെ രജിത് കുമാറിന് വന്‍ ആരാധകരുമുണ്ടായി. ബാഗ്‌ബോസില്‍ വിജയ് രജിത് കുമാര്‍ ആയിരിക്കുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം പുറത്തായത്. ബിഗ്‌ബോസിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് രജിത് കുമാര്‍ രംഗത്ത് എത്താറുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ജാതി, പണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു പ്രണയിനി തന്നെ ഒഴിവാക്കിയത്. പ്രണയം തകര്‍ന്നതില്‍ സങ്കടമുണ്ടായിരുന്നു. അത് കഴിഞ്ഞ് അധികം കഴിയുന്നതിനിടയിലായിരുന്നു. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ ജോലി ലഭിച്ചതെന്നും രജിത് കുമാര്‍ പറയുന്നു.

രജിത് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, പ്രണയപരാജയം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് രജിത് കുമാര്‍ പറയുന്നു. ജോലി കിട്ടി ശമ്പളം വരാന്‍ തുടങ്ങിയതോടെ അടിച്ചുപൊളി ജീവിതത്തില്‍ ആകൃഷ്ടനാവുകയായിരുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ ലഹരിയില്‍ മുങ്ങുകയായിരുന്നു. കുറേ പണവും നല്ല ആരോഗ്യവും ഊര്‍ജവുമൊക്കെ നഷ്ടമായിരുന്നു. പ്രണയം തകരുമ്പോള്‍ എല്ലാം തീര്‍ന്നുവെന്നും പ്രതികാര മനോഭാവവുമായി പോവരുത്. നമ്മളെ വേണ്ടെന്ന് വെച്ച് ഒരാള്‍ പോയാല്‍ അത് വേണ്ടെന്ന് വെക്കാന്‍ നമുക്കും കഴിയണം.

സയന്റിസ്റ്റാവണമെന്നായിരുന്നു ആഗ്രഹിച്ചത്. അതിനായുള്ള ശ്രമങ്ങളും നടത്തിയിരുന്നു. നെയിം ബോര്‍ഡിന് താഴെ സയന്റിസ്റ്റ് എന്ന് വേണമെന്നായിരുന്നു ആഗ്രഹിച്ചത്. പ്രണയവും ലരികളുമൊക്കെയാണ് ആ മോഹം തകര്‍ത്തത്. അത് പോലെ തന്നെ വക്കീലാവാനും ആഗ്രഹിച്ചിരുന്നു. എന്തുകൊണ്ടോ അത് നടക്കാതെ പോവുകയായിരുന്നു. പഠന സമയം മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. മുകേഷ്, രമ്യ കൃഷ്ണന്‍, ജഗദീഷ് ഇവരോടൊപ്പമെല്ലാം അഭിനയിച്ചിരുന്നു. പകിട പകിട പമ്പരം, തിരകള്‍ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു.

1996 ലായിരുന്നു കോളേജില്‍ ജോലി കിട്ടിയത്. 2001ലായിരുന്നു വിവാഹമെന്നും രജിത് കുമാര്‍ പറയുന്നു. കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ഇടെയിലായിരുന്നു വിവാഹം. എന്നെ പഠിപ്പിച്ച ടീച്ചറുടെ നാത്തൂന്റെ മകളായിരുന്നു. നല്ല കുട്ടിയാണ്, മിടുക്കിയാണെന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. എനിക്ക് നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്ലത്തെ വലിയ നായര്‍ കുടുംബത്തിലെ കുട്ടിയായിരുന്നു. എം ഫാം കാരിയായിരുന്നു.

വിവാഹത്തിന് ജാതകം നോക്കിയിരുന്നില്ല. പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. അന്നൊക്കെ നെവര്‍ മൈന്‍ഡാക്കി വിടുകയായിരുന്നു. ആ കുട്ടിക്ക് ചൊവ്വാദോഷമുണ്ടായിരുന്നു. ആഴ്ചയില്‍ 5 ദിവസവും ഞങ്ങള്‍ ഗുസ്തിയായിരിക്കും. അങ്ങനെയായിരുന്നു അവസ്ഥ. 2005 ആവുന്നതിനിടയില്‍ ഞങ്ങള്‍ക്ക് 2 കുഞ്ഞുങ്ങളുണ്ടായി. രണ്ട് കുഞ്ഞുങ്ങളും പ്രസവത്തില്‍ മരിക്കുകയായിരുന്നു. ഒത്തുപോവാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ വേര്‍പിരിയുകയായിരുന്നു. ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നിരുന്നു.

ഞാനുമായുള്ള വിവാഹമോചനം കഴിഞ്ഞതിന് ശേഷം വീട്ടുകാര്‍ ആ കുട്ടിയെ വേറൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തിരുന്നു. പ്രസവ സമയത്ത് ആ കുട്ടിയും മരിക്കുകയായിരുന്നു. ഇതിനെയാണ് ഡെലിവറിയില്‍ മരണം പോയി എന്ന് പറയുന്നത്. 2005ലായിരുന്നു കുടുംബ ജീവിതത്തിലെ തകര്‍ച്ച. ഈ സംഭവത്തിന് ശേഷമൊരു മാനസാന്തരം വന്നിരുന്നു. ഇതിന് ശേഷമായാണ് ആദ്യാത്മിക പഠിക്കാന്‍ പോയത്. രാജയോഗ മെഡിറ്റേഷന്‍ പഠിക്കുകയായിരുന്നു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ എന്നെ മെഡിറ്റേഷന് ഇരുത്തുകയായിരുന്നു. 3 ദിവസം ഇരുന്നതോടെ എന്നെ ബാധിച്ച ലഹരികളെല്ലാം വിട്ടുപോയെന്നും രജിത് കുമാര്‍ പറയുന്നു.

Karma News Network

Recent Posts

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

5 mins ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

35 mins ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

9 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

9 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

10 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

11 hours ago