world

റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്

റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷ നിലെ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. യോഗത്തിൽ മന്ത്രിമാർ തമ്മിൽ ഉഭയകക്ഷി കരാറുകളിൽ ചർച്ചകൾ നടന്നു.

സൈനിക ബന്ധങ്ങളും വ്യാവസായിക പങ്കാളിത്തവും ഉൾപ്പെടെ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ വിപുലമായ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യുകയുണ്ടായി. യുക്രെയ്ൻ സംഘർഷം സൃഷ്ടിച്ച ഭൗമ-രാഷ്ട്രീയ പ്രക്ഷോഭത്തിനിടയിൽ ഉഭയകക്ഷി തന്ത്രപരമായ ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചാണ് യോഗം പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മേഖലയിലെ സമാധാനവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളും വിശകലനം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.

ഇരു രാജ്യങ്ങൾക്കും ഇടയിൽ, പ്രത്യേകിച്ച് പ്രതിരോധത്തിൽ തുടരുന്ന വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും പ്രതിരോധ മന്ത്രിമാർ സംതൃപ്തി പ്രകടിപ്പിച്ചു. തുടർന്നും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ഉണ്ടായി. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിൽ റഷ്യൻ പ്രതിരോധ വ്യവസായത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും കൂടുതൽ ഉത്തേജനം നൽകുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പ്രതിരോധ മന്ത്രി, ഉസ്‌ബെക്ക് കൗണ്ടർ ലെഫ്റ്റനന്റ് ജനറൽ കുർബനോവ് ബഖോദിർ നിസാമോവിച്ചുമായി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തുകയുണ്ടായി.

 

Karma News Network

Recent Posts

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

15 seconds ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

27 mins ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

1 hour ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

2 hours ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

2 hours ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

3 hours ago