Categories: kerala

രാഖി അഖിലിന്റെ കാമുകിയല്ല, ഒരുമിച്ച് ജീവിച്ചത് നാല് മാസം; താലികെട്ടിയത് എറണാകുളത്ത് അമ്പലത്തില്‍ വെച്ച്..

അമ്പൂരില്‍ കാമുകിയായ യുവതിയെ സൈനികനായ കാമുകന്‍ വകവരുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍. കേസിലെ പ്രധാന പ്രതിയായ അഖിലേഷും രാഖിയും ഭാര്യയും ഭര്‍ത്താവും ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇരുവരും എറണാകുളത്ത് ഒരു പ്രമുഖ അമ്പലത്തില്‍ വെച്ചാണ് വിവാഹിതര്‍ ആയത്. രാഖി എറണാകുളത്ത് ഒരു പ്രസ് കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്.

ഇവരും കഴിഞ്ഞ നാല് മാസങ്ങളായി ഒന്നിച്ച് ജീവിച്ചു വരുകയായിരുന്നു. എന്നാല്‍ അഖിലേഷും രാഖിയും ആയുള്ള വിവാഹം അഖിലേഷിന്റെ കുടുംബത്തിന് അറിയില്ല എന്നാണ് കരുതുന്നത്, അഖിലിനായി ഇവര്‍ മറ്റൊരു വിവാഹ ആലോചന നടത്തുകയും തുടര്‍ന്ന് വിവാഹ നിശ്ചയം വരെ കാര്യങ്ങള്‍ എത്തുകയും ചെയിതു. ഇതാണ് രാഖിയും അഖിലും തമ്മില്‍ വഴക്ക് ഉണ്ടാവാന്‍ ഉള്ള കാരണം. തുടര്‍ന്ന് ഒത്ത് തീര്‍പ്പാക്കാന്‍ വേണ്ടിയാണ് അഖിലേഷ് രാഖിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്, കാറില്‍ വെച്ചായിരുന്നു കഴുത്ത് മുറുക്കി ബോധരഹിതയാക്കിയത്. ഇത് ചെയിതത് സഹോദരന്‍ രാഹുല്‍ ആയിരുന്നു. തുടര്‍ന്നാണ് വീണ്ടും കുരിക്കി അഖിലേഷ് രാഖിയെ അവസാനിച്ചത്. തുടര്‍ന്ന് രാഖിയുടെ വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞ ഇരുവരും കുഴി ഉണ്ടാക്കി അതില്‍ ഇടുക ആയിരുന്നു, വ്യക്തമായ പദ്ധതിയില്‍ കൂടിയാണ് സംഭവങ്ങള്‍ നടത്തിയത്. എന്നാല്‍ താന്‍ രാഖിയെ അന്നേ ദിവസം കണ്ടിരുന്നു എന്നും എന്നാല്‍ രാഖിയുടെ മരണത്തില്‍ തനിക്ക് പങ്കില്ല എന്നുമാണ് അഖിലേഷ് മാധ്യമങ്ങള്‍ക്ക് ഫോണില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഇരുവരും വിവാഹിതര്‍ ആണെന്ന് ഉള്ള കാര്യങ്ങള്‍ ഒന്നും അഖില്‍ പറഞ്ഞിരുന്നില്ല. ഫെബ്രുവരി 15ന് ആയിരുന്നു ഇരുവരും വിവാഹിതര്‍ ആയത്, തുടര്‍ന്ന് ഇരുവരും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍, തുടര്‍ന്നാണ് യുവാവ് മറ്റൊരു യുവതിയുമായി അടുപ്പം ഉണ്ടാകുന്നതും തുടര്‍ന്നാണ് ഇരുവരും തമ്മില്‍ കടുത്ത വഴുക്കുകള്‍ ഉണ്ടാവുന്നത്.

അഖിലേഷും സഹോദരന്‍ രാഹുലും ചേര്‍ന്നാണ് യുവതിയെ വകവരുത്തിയത്, കഴുത്തില്‍ കയര്‍ മുറക്കി രാഖിയെ ഇല്ലാതെയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ അഖിലേഷ് ഇതുവരെ നടത്തിയ വാദങ്ങള്‍ പൊള്ളയാണ് എന്നാണ് തെളിയിക്കുന്നത്. ഒരു മാസം മുമ്പ് കാണാതായ രാഖിയെ കഴിഞ്ഞ ദിവസം ആയിരുന്നു കാമുകനായ അഖിലേഷിന്റെ പറമ്പില്‍ നിന്നും കണ്ടെത്തിയത്. അഖിലേഷിനെ കണ്ടെത്താന്‍ പോലീസ് സംഘം ഡല്‍ഹിയിലേക്ക് തിരിക്കും.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

19 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

31 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago