entertainment

ഞാൻ ഫാത്തിമയാണ്, എന്നെ രാഖി എന്നു വിളിക്കരുത്, ഉംറ വിശേഷങ്ങൾ പങ്കിട്ട് നടി

തന്റെ നഗ്നചിത്രങ്ങൾ വിറ്റതിന് ഭർത്താവ് ആദിൽ ഖാൻ ദുറാനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ മക്കയിലെത്തി ആദ്യ ഉംറ നിർവഹിച്ച് രാഖി സാവന്ത്. സഹോദരൻ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത അലി ഖാൻ എന്നിവർക്കൊപ്പമാണ് തീർത്ഥാടനത്തിനായി അവർ മക്കയിലെത്തിയത്. ഉംറയ്ക്കുശേഷം മദീനയിലെത്തി പ്രവാചകന്റെ പള്ളിയും സന്ദർശിച്ചു അവർ.

ഭർത്താവ് ആദിൽ ഖാൻ ദുറാനിയുമായുള്ള പ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് സാവന്ത് സൗദിയിലെത്തുന്നത്. ഉംറയ്ക്കു പുറപ്പെട്ടതു മുതലുള്ള വിവരങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. ആദ്യ ഉംറയ്ക്കായി മക്കയിലേക്കു പോകുകയാണെന്നും വലിയ സന്തോഷത്തിലാണെന്നും വിമാനത്തിൽനിന്നുള്ള ഒരു വിഡിയോയിൽ അവർ പറഞ്ഞു. വലിയ ഭാഗ്യവതിയാണ് താനെന്നും മക്കയിലെത്തിയാൽ എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കുമെന്നും അവർ വിഡിയോയിൽ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തു.

രാഖി സാവന്തിനെതിരെ പത്രസമ്മേളനത്തിൽ ആദിൽ ഖാൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തന്റെ നഗ്നചിത്രങ്ങൾ ഭർത്താവ് ആദിൽ ദുബായിൽ വിറ്റതായി രാഖി സാവന്തും ആരോപിച്ചു. ഭർത്താവ് ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹത്തെ തുടർന്നാണ് രാഖി സാവന്ത് ഇസ്ലാം മതം സ്വീകരിച്ചത്. രാഖി സാവന്ത് കഴിഞ്ഞ വർഷമാണ് ആദിലിനെ വിവാഹം ചെയ്യുന്നത്. രാഖിക്ക് 41 വയസും ആദിലിനു 30 വയസുമാണ് പ്രായം. തന്റെ അമ്മയുടെ മരണത്തിന് കാരണക്കാരൻ ഭർത്താവാണെന്നും നടി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി കേസ് മാറ്റി വെക്കുന്നത്.

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

10 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

46 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

1 hour ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago