Categories: national

’70 വര്‍ഷമായുള്ള രാജ്യത്തിന്റെ സ്വപ്നം സഫലമായി’: ആര്‍ട്ടിക്കിള്‍ 370യ്ക്ക് എതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം പോസ്റ്റ് ചെയ്ത് റാം മാധവ്

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. കാശ്മീരിന്റെ പ്രത്യേക അവകാശത്തിനെതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് റാം മാധവ് മോദിക്ക് അഭിനന്ദനം അറിയിച്ചത്. ‘വാഗ്ദാനം നിറവേറ്റി’ എന്നും ഈ ട്വീറ്റില്‍ റാം മാധവ് കുറിച്ചിട്ടുണ്ട്.

ഒരു യുവനേതാവായി നരേന്ദ്ര മോദി ഒരു വേദിയില്‍ ഇരിക്കുന്നു, പശ്ചാത്തലത്തില്‍ ഉ്ള്ള ബാനറില്‍ ‘370 നീക്കംചെയ്യുക, ഭീകരത അവസാനിപ്പിക്കുക എന്നെഴുതിയിരിക്കുന്നതും കാണാം. ‘ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയൂ, തീവ്രവാദത്തേയും’ എന്നെഴുതിയ ബാനറിന് കീഴില്‍ ചെറുപ്പത്തിലുള്ള മോദി കൈമുട്ട് കുത്തി കിടക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഗംഭീരമായ ദിവസമാണിതെന്നും ജമ്മു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണാനുള്ള 70 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണെന്നും, ഡോക്ടര്‍ ശ്യാമ പ്രസാദ് മുഖര്‍ജി അടക്കമുള്ളവരുടെ രക്തസാക്ഷിത്വം വിഫലമായില്ലെന്നും മണിക്കൂറുകള്‍ക്ക് മുന്‍പ് റാം മാധവ് ട്വീറ്റ് ചെയ്തിരുന്നു. ഇതാരെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്നും റാം മാധവ് ചോദിച്ചിരുന്നു.

ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഇന്ന് രാവിലെ 11 മണിക്കാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ജമ്മുകാശ്മീര്‍ ഇനി നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാകും. ലഡാക്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍ എന്നീ രണ്ട് പ്രദേശങ്ങളായാണ് ജമ്മു കാശ്മീരിനെ വിഭജിച്ചത്. എന്നാല്‍ ലഡാക്കില്‍ നിയമസഭാ ഉണ്ടാകില്ല.

ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം നടത്തിയത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

57 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

1 hour ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

1 hour ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago