Premium

രാമനാണ് ഭാരതത്തിന്റെ മുഖം, രാമക്ഷേത്രത്തെ പ്രശംസിച്ച ഇമാമിന് ഫത്വ

അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത ആൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ ചീഫ് ഇമാമിനെതിരെ ഫത്വ പുറപ്പെടുവിച്ചു. ചീഫ് ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മുഫ്തി സബീർസ് ഹുസൈനിയുടെ പേരിലാണ് ഫത്വ പുറപ്പെടുവിച്ചത്. ജനുവരി 22 നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത ഹുസൈനി പുതിയ ഭാരതത്തിന്റെ മുഖമാണ് രാമക്ഷേത്രമെന്ന് പരാമർശിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിച്ച് രാജ്യമാണ് പ്രഥമമെന്നും മതം രണ്ടാമതാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് പരാമർശിച്ച ഹുസൈനി രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണയ്‌ക്കുന്നതായും അറിയിച്ചിരുന്നു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതും ശേഷം നടത്തിയ പരാമർശവുമാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്. പിന്നാലെയാണ് ഇമാമിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ ഇമാമുമാരും ചീഫ് ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിക്കെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് ഫത്വയിൽ നിർദ്ദേശിച്ചിരിക്കുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കേരളത്തിൽ ഇസ്ലാമിക സംഘടനകളും ഇടതുപക്ഷവും അയോദ്ധ്യയിൽ ഉയർന്ന രാമക്ഷേത്രത്തിനെതിരെ നിലപാട് എടുക്കുമ്പോൾ, ഇന്ത്യയിലെ 3 ലക്ഷം മസ്ജിദുകളിലായി അരലക്ഷം ഇമാമുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലവനായ ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി ക്ഷേത്രത്തിന് നൽകിയത് അളവറ്റ പിന്തുണ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്താണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്.”നോക്കൂ. ഇതാണ് ഭാരതത്തിന്റെ മുഖം. ഇന്നത്തെ ഭാരതം പുതിയ ഒരു ഭാരതമാണ്. ഇന്നത്തെ ഭാരതം ഉത്തമമായ ഒരു ഭാരതമാണ്. എന്റെയൊപ്പം സ്വാമിജിയുമുണ്ട്. ഞങ്ങളുടെ ആരാധനാ രീതികൾ തീർച്ചയായും വ്യത്യസ്തമാണ്. പക്ഷെ, നമ്മുടെ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ഒന്നാമത്”- ചടങ്ങിനുശേഷം ഡോ ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു.

ഇന്ത്യയിലെ അരലക്ഷം ഇമാമുമാരുടെ നിയമാനുസൃതമായ ശബ്ദമാണ് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ. അത് ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ഇമാം ഓർഗനൈസേഷനാണ്. എന്നും മതേതരത്വത്തിനുവേണ്ടി നിലകൊണ്ട ഒരു കറകളഞ്ഞ മനുഷ്യസ്നേഹിയാണ് ഡോ ഉമർ അഹമ്മദ് ഇല്യാസി എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ പറയുന്നത്. സമാധാനം, ഐക്യം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ പേരിലാണ് അദ്ദേഹം വ്യാപകമായി അംഗീകരിക്കപ്പെട്ടത്്. മതസൗഹാർദ്ദത്തിനും സമാധാനം സ്ഥാപിക്കുന്നതിനുമായി വിവിധ അന്താരാഷ്ട്ര വേദികളിലെ പങ്കാളിത്തത്തിനും അദ്ദേഹം പ്രശസ്തനാണ്. എന്നാൽ, രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളോ വിഭാഗങ്ങളോ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല.

കേരളത്തിൽ പ്രബലമായ ഇരു സുന്നി വിഭാഗങ്ങളും മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളും ഇമാം ഓർഗനൈസേഷൻ എന്ന സംഘടനയുടെ ഭാഗമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത സൂഫി സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു ഉമർ അഹമ്മദ് ഇല്ല്യാസ്. സൂഫി സമ്മേളനത്തിലേക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പണ്ഡിതന്മാരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാത്രമല്ല, 2015 ജൂണിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘത്തിന് ഉമർ അഹമ്മദ് ഇല്ല്യാസിയാണ് നേതൃത്വം നൽകിയത്. 30 മുസ് ലിം പണ്ഡിതന്മാരാണ് ഇദ്ദേഹത്തിന്റെ കൂടെ പ്രധാനമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്നും 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചതോടെയും അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായി. പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ച് അയക്കരുതെന്നും, എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരരുതെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞ്. രാഷ്ട്രീയ സ്വയംസേവക് സംഘം സർസംഘചാലക് മോഹൻ ഭാഗവതിനെ ഒരു ചടങ്ങിൽ ‘രാഷ്ട്രപിതാവ്’ എന്നു വിളിച്ചത് മുതൽ തനിക്ക് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് ഉമർ അഹമ്മദ് ഇല്യാസി. നേരത്തെ വെളിപ്പെടുത്തിയിരുന്നു.

2022 സെപ്റ്റംബർ 22ന്, ഡൽഹിയിലെ മുസ്ലിം പള്ളി സന്ദർശിച്ച ഭാഗവത് മദ്രസ വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് ഇല്യാസി ഭാഗവതിനെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത്.ഏറ്റവും സമീപകാലത്ത്, സ്വകാര്യ ഇന്ത്യൻ സർവ്വകലാശാലകളിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിലൊന്നായ പഞ്ചാബിലെ ദേശ് ഭാഗ്ത് യൂണിവേഴ്സിറ്റി ഇമാം ഉമർ അഹമ്മദ് ഇല്യാസിക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു. . രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ആഗോള സമൂഹത്തിന്റെയും നന്മയ്ക്കായി ചീഫ് ഇമാം ചെയ്യുന്ന ബഹുമുഖ സേവനങ്ങൾക്കുള്ള അംഗീകാരമാണിത്.

karma News Network

Recent Posts

മദ്യശാലകള്‍ ഒന്നിന് അടയ്‌ക്കേണ്ട; ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം ∙ എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ…

18 mins ago

കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി , അപ്പീല്‍ നല്‍കുമെന്ന് ഇ.പി

കണ്ണൂര്‍ : തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട്…

20 mins ago

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതം

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി…

34 mins ago

വീട് കുത്തിത്തുറന്ന് മോഷണം,വിവാഹത്തിന് കരുതിവെച്ച 75 പവൻ നഷ്ടമായി

കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…

46 mins ago

മോഹൻലാലിന്റെ ഏകദേശ ആസ്തി 50 മില്യൺ ഡോളറിന് മുകളിൽ, കൊച്ചിയിലും ചെന്നൈയിലും വീടും ഫ്ലാറ്റും, കണക്കുകളിങ്ങനെ

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

1 hour ago

ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

2 hours ago