രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ശിഹാബിന് എന്‍ഡിഎ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായി. മഞ്ചേരി കേന്ദ്രീകരിച്ചുള്ള എന്‍ഡിഎ യോഗങ്ങളില്‍ ശിഹാബ് സജീവമായിരുന്നു. എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ് ശിഹാബ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗമായിരുന്നു.
കരിപ്പൂര്‍ കേന്ദ്രീകരിച്ച് ശിഹാബും സംഘവും നിരവധി തവണ സ്വര്‍ണം കടത്തിയതായാണ് വിവരം. ഇയാള്‍ ആലപ്പുഴ വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് വധഭീഷണി നടത്തിയതായും വിവരമുണ്ട്. അര്ജുന് ആയങ്കി തട്ടിയതില്‍ ശിഹാബിന് വേണ്ടി കടത്തിയ സ്വര്‍ണവും ഉണ്ടായിരുന്നു. പൊതുപ്രവര്‍ത്തകനായ സിയാദ് പൊടിക്കുഞ്ഞിയെ ഷിഹാബും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഷിഹാബിന്റെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനും തന്നെ ഭീഷണിപ്പെടുത്തിയെന്നും സിയാദ് പറഞ്ഞു.
തീര്‍ത്തുകളയുമെന്നായിരുന്നു ഭീഷണി. വിസാ തട്ടിപ്പില്‍ പരാതിക്കാരനായ ശക്തിവേലിന്റെയും ഭാര്യയുടെയും പാസ്പോര്‍ട്ടും വിദ്യാഭ്യാസരേഖകളും പണവും ശിഹാബ് തട്ടിയെടുത്തുവെന്നാണ് ആരോപണം. അതേസമയം മുഹമ്മദ് ശിഹാബിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ബന്ധമില്ലെന്ന് ദേശീയ നേതൃത്വം പറഞ്ഞു. കേരള സംസ്ഥാന കമ്മിറ്റി ഏപ്രില്‍ 12ന് പിരിച്ചുവിട്ടിരുന്നുവെന്നും ദേശീയ ഉപാധ്യക്ഷ വ്യക്തമാക്കി.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…