topnews

രാമനാട്ടുകര സംഭവം; കൊടുവള്ളി സംഘത്തിൽ നിന്നും സ്വർണം തട്ടാൻ എത്തിയ രണ്ടാമത്തെ കാർ കണ്ടെത്തി

കൊടുവള്ളി സംഘത്തിൽ നിന്നും സ്വർണം തട്ടാൻ എത്തിയ രണ്ടാമത്തെ കാർ കണ്ടെത്തി. ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘം സഞ്ചരിച്ച KL 52N 4045 എന്ന ബെലേനോ കാറാണ് കണ്ടെത്തിയത്. ഈ കാറിൽ സ്വർണക്കടത്ത് – ഗുണ്ടാ സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടെന്നായിരുന്നു പോലീസ് നിഗമനം

പട്ടാമ്പി വല്ലപ്പുഴയ്ക്ക് സമീപമുള്ള പറമ്പിൽ ഉപേക്ഷിക്കപ്പെട്ട രീതിയിലായിരുന്നു കാർ കണ്ടെടുത്തത്. കാറിൽ നിന്നും ഒരു മൊബൈൽ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി പോലീസ് എത്തി കാർ കസ്റ്റഡിയിൽ എടുത്തു. ചെർപ്പുളശ്ശേരി സ്വദേശിയുടെ പേരിലുള്ളതാണ് കാർ.

വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങാനെത്തിയ കൊടുവള്ളി സംഘത്തെ ലക്ഷ്യമിട്ടു രണ്ട് കാറുകളിലാണ് ചെർപ്പുളശ്ശേരിയിൽ നിന്നുള്ളവർ കരിപ്പൂരിൽ എത്തിയത്. കൊടുവള്ളി സംഘത്തിന്റെ കയ്യിൽ സ്വർണമുണ്ടെന്ന തെറ്റിദ്ധാരണയിൽ ചേസ് ചെയ്യുന്നതിനിടെയാണ് ഒരു സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. ഇതോടെയാണ് വൻ സ്വർണക്കടത്തിന്റെ വിവരം പുറത്തറിയുന്നത്.

Karma News Editorial

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

3 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

37 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago