columns

രാമസിംഹൻ പോനാൽ പോകട്ടും പോടാ കോൺഗ്രസ് സ്റ്റൈലിൽ ചില ആസ്ഥാന സംഘികൾ തള്ളുന്നു

രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടത് സൈബർ ഇടങ്ങളിൽ പാർട്ടിക്ക് തിരിച്ചടി ആകുന്നു. ബിജെപിയേ പിന്തുണക്കുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കെ പി സുകുമാരൻ രാമസിംഹനോട് ചെയ്യുന്നത് അപകടം എന്ന് വിശദീകരിക്കുകയാണ്‌. അതിനായി അദ്ദേഹം തുറന്ന് പറയുന്നത് രാമസിംഹൻ പോനാൽ പോകട്ടും പോടാ കോൺഗ്രസ് സ്റ്റൈലിൽ ചില ആസ്ഥാന സംഘികൾ തള്ളുന്നു എന്ന കടുത്ത വാക്കുകൾ തന്നെ. സംഘപരിവാരത്തിൽ രാമസിംഹനു തഴമ്പ് ഇല്ലത്രെ.അപ്പോൾ അബ്ദുള്ളക്കുട്ടിയോ? ബി.ജെ.പി.യിൽ മെമ്പർഷിപ്പ് എടുത്ത അന്ന് തന്നെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പിറ്റേന്ന് ദേശീയ വൈസ് പ്രസിഡണ്ടും. എത്ര റോക്കറ്റ് വേഗത്തിലാണ്…അദ്ദേഹത്തിൻ്റെ മതക്കാരിൽ പത്ത് പേർ ബി.ജെ.പി.യിൽ ചേർന്നോ? അപ്പോൾ അങ്ങനെയും ആകാം അല്ലേ?ശരിക്ക് പറഞ്ഞാൽ ഇന്ന് കേരളത്തിൽ ബി.ജെ.പി.യുടെ പ്രസിഡണ്ട് ആകാൻ പറ്റൊയൊരു ആളായിരുന്നു അദ്ദേഹം. പക്ഷെ രാമസിംഹനെ ഉപയോഗപ്പെടുത്താൻ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല.

പോസ്റ്റിന്റെ പൂർണ്ണ രൂപം

രാമസിംഹൻ പോനാൽ പോകട്ടും പോടാ എന്ന് കോൺഗ്രസ്സുകാരുടെ സ്റ്റൈലിൽ ചില ആസ്ഥാന സംഘികൾ തള്ളുന്നുണ്ട്. രാമസിംഹൻ ഇപ്പോൾ മാത്രം പാർട്ടിയിൽ വന്ന ആളാണത്രെ. അദ്ദേഹത്തിന് സംഘപരിവാരത്തിൽ പ്രവർത്തിച്ച് തഴമ്പ് ഇല്ലത്രെ. അപ്പോൾ അബ്ദുള്ളക്കുട്ടിയോ? ബി.ജെ.പി.യിൽ മെമ്പർഷിപ്പ് എടുത്ത അന്ന് തന്നെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പിറ്റേന്ന് ദേശീയ വൈസ് പ്രസിഡണ്ടും. എത്ര റോക്കറ്റ് വേഗത്തിലാണ് അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിൽ എത്തിയത്. എന്നിട്ട് ബി.ജെ.പി.ക്ക് എന്ത് കിട്ടി? അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിൻ്റെ മതക്കാരിൽ പത്ത് പേർ ബി.ജെ.പി.യിൽ ചേർന്നോ? അപ്പോൾ അങ്ങനെയും ആകാം അല്ലേ? ബി.ജെ.പി.യെ കൊണ്ട് അബ്ദുള്ളക്കുട്ടിക്ക് നേട്ടം എന്നല്ലാതെ അദ്ദേഹത്തെ കൊണ്ട് ബി.ജെ.പി.ക്ക് എന്ത് കിട്ടി?അലി അക്ബർ അദ്ദേഹത്തിൻ്റെ മതം വിട്ട് ഹിന്ദു ധർമ്മം സ്വീകരിച്ച് രാമസിംഹൻ ആയതാണ്.

ആ പേര് തന്നെ അദ്ദേഹം സ്വീകരിച്ചതിൽ വലിയൊരു സന്ദേശമുണ്ട്. അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളിലും ഹിന്ദു ധർമ്മത്തോടും ഹൈന്ദവ സമൂഹത്തോടും വല്ലാതൊരു ആത്മാർത്ഥതയും പ്രതിബദ്ധതയും ഏറ്റവും സത്യസന്ധമായി പ്രസരിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും ബി.ജെ.പി.ക്കോ ആസ്ഥാന സംഘികൾക്കോ ആവശ്യമില്ലായിരുന്നു. അതദ്ദേഹം മനസ്സിലാക്കി കടിച്ചു തൂങ്ങാൻ നിന്നില്ല. അപ്പോഴാണ് ചില സംഘികളുടെ പോനാൽ പോകട്ടും കോറസ്സ്. അത് കോൺഗ്രസ്സുകാരുടെ പഠിപ്പ് ആയിരുന്നു. ആര് പോയാലും അയാളെ പോലത്തെ വെടക്ക് വേറെയില്ല. അതുകൊണ്ട് പോയിക്കിട്ടിയത് ഭാഗ്യം. അങ്ങനെയാണ് കോൺഗ്രസ്സ് ഈ കോലത്തിലായത്.

ചില സംഘികൾ സിനിമയുടെ കണക്ക് ചോദിക്കുന്നു. പുഴ മുതൽ പുഴ വരെ എന്ന സിനിമ എടൂത്തതിന് അദ്ദേഹത്തോട് ഹിന്ദു സമൂഹം എന്നെന്നും കടപ്പെട്ടിരിക്കും. അത് നിർമ്മിക്കാൻ അദ്ദേഹം സഹിച്ച ത്യാഗത്തിന് എത്ര കോടി അദ്ദേഹത്തിന് കൊടുത്താലും അധികമാവില്ല. അദ്ദേഹത്തിനു മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ. ആ സിനിമ ഒരു ചരിത്രമാണ് ഭാവി തലമുറക്ക് ഒരു റഫറൻസ് ആണ്. സിനിമക്ക് പണം കൊടുത്തവർ അത് മടക്കി കിട്ടാനോ ലാഭത്തിൽ പങ്ക് ചോദിക്കാനോ കൊടുത്തത് ആയിരിക്കില്ല. അദ്ദേഹത്തിൻ്റെ വലിയ ത്യാഗത്തിനൊപ്പം ചെറിയൊരു സാമ്പത്തിക ത്യാഗത്തിന് തയ്യാറായതായിരിക്കും. എന്നിട്ടിപ്പോൾ കണക്ക് ചോദിക്കുന്നത് എന്തൊരു നന്ദികേടാണ്.

എൻ്റെ മുൻ പോസ്റ്റ് ഇതിൽ എല്ലാം ഉണ്ട് എന്ന് പറഞ്ഞ് അദ്ദേഹം ഷെയർ ചെയ്തിരുന്നു. അതും തങ്ങളാണ് ഉത്തരം താങ്ങുന്നത് എന്ന് കരുതുന്ന ചില ആസ്ഥാന സംഘികൾക്ക് രസിച്ചിട്ടില്ല. ഇവിടെ ആരും അനിവാര്യമായവർ അല്ല. ആളുകൾ വരും പോകും. സംഘടനകൾ പോലും ഉദയം ചെയ്യും അസ്തമിക്കും. അപ്പോഴും ഭൂമി അതിൻ്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കും. തങ്ങളാണ് ഇതിൻ്റെ മുതലാളിമാർ എന്ന് ആരും അഹങ്കരിക്കേണ്ടതില്ല. എന്തെന്നാൽ ആരും ഒന്നും ശാശ്വതമല്ല. യോജിപ്പാണ് വേണ്ടത്. ആര് പോയാലും നഷ്ടമാണ്. അടുപ്പിക്കുകയാണ് വേണ്ടത് അല്ലാതെ അകറ്റുകയല്ല ചെയ്യേണ്ടത്. മനോവേദന കൊണ്ട് പോകുന്നവരോട് പോനാൽ പോകട്ടും പോടാ എന്ന് പറയുമ്പോൾ ആ പറയുന്നവർ ആരാണ്? പ്രളയം വരെ ഇവിടെ ഉണ്ടാകുമോ?

ഞാൻ പുറത്ത് നിൽക്കുന്ന ആളാണ്. ഒന്നിൻ്റെയും അകത്ത് ഞാൻ പോകാറില്ല. എന്തെന്നാൽ എനിക്ക് ആരിൽ നിന്നും ഒന്നും വേണ്ട. എനിക്കിവിടെ സ്വാതന്ത്ര്യം മാത്രം മതി. അതിന് ഇന്ത്യ ഒരു ഹിന്ദു രാജ്യം ആകണമെന്ന ആശയുണ്ട്. അത്രേള്ളൂ. ശ്രീ. അബ്ദുള്ളക്കുട്ടി എൻ്റെ സുഹൃത്താണ്. അദ്ദേഹത്തിന് എന്നെ നല്ലവണ്ണം അറിയാം. ചില വേദികളിൽ അടുത്തടുത്ത് ഇരുന്നിട്ടുണ്ട്. അദ്ദേഹത്തെ ഇതിൽ പരാമർശിക്കേണ്ടി വന്നതാണ്. ഈ പോസ്റ്റ് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ അഥവാ പെടുകയാണെങ്കിൽ അദ്ദേഹം എന്നോട് ക്ഷമിക്കട്ടെ.

രാമസിംഹൻ ( Ramasimhan Aboobakker ) എന്ന അലി അക്ബർ ബി.ജെ.പി. യിൽ നിന്ന് രാജി വെച്ച് പാർട്ടി ബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രനായി. ശരിക്ക് പറഞ്ഞാൽ ഇന്ന് കേരളത്തിൽ ബി.ജെ.പി.യുടെ പ്രസിഡണ്ട് ആകാൻ പറ്റൊയൊരു ആളായിരുന്നു അദ്ദേഹം. പക്ഷെ രാമസിംഹനെ ഉപയോഗപ്പെടുത്താൻ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. രാമസിംഹൻ എല്ലാ ജില്ലകളിലും പോയി ഇടക്കിടെ പ്രസംഗിച്ചിരുന്നെങ്കിൽ കേരളത്തിൽ ഒരു ഹൈന്ദവ ഏകീകരണം സാധ്യമാക്കാൻ അദ്ദേഹത്തിനാകുമായിരുന്നു. അത്രമാത്രം ശക്തി അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ഉണ്ടായിരുന്നു. പക്ഷെ അത്രത്തോളം തീവ്രത ബി.ജെ.പി.നേതൃത്വത്തിന് പറ്റുന്നതല്ല എന്നാണ് തോന്നുന്നത്.

കർണാടകയിൽ ഭരണം കിട്ടിയ ഉടനെ കോൺഗ്രസ്സ് നിർബ്ബന്ധിത മതപരിവർത്തന നിരോധന നിയമം പിൻ വലിക്കാൻ തയ്യാറായില്ലേ. അതായത് നിർബ്ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ നിങ്ങൾ മതം മാറ്റിക്കോ എന്ന് ജിഹാദികൾക്ക് ലൈസൻസ് നൽകുന്നു. നിർബന്ധിച്ച് മതം മാറ്റുന്നതിനെയല്ലേ നിരോധിച്ചിരുന്നുള്ളൂ അല്ലാതെ സ്വമേധയാ മതം മാറുന്നതിന് നിയമം തടസ്സമായിരുന്നില്ലല്ലോ. അത് പോര നിർബ്ബന്ധിച്ച് തന്നെ മതം മാറ്റാൻ ജിഹാദികൾക്ക് അവകാശം വേണം എന്നതാണ് കോൺഗ്രസ്സിൻ്റെയും മറ്റ് മതേതരരുടെയും നിലപാട്. ജിഹാദികൾക്ക് ആളെ കൂട്ടിക്കൊടുക്കലാണ് മതേതരരുടെ പണി. ഇതൊക്കെ കണ്ടും കേട്ടും ധാർമ്മികരോഷം കൊള്ളുന്നവർക്ക് ഒരത്താണിയായിരുന്നു ബി.ജെ.പി. എന്നാൽ ഹിന്ദുത്വ വർഗീയ ഫാസിസ്റ്റ് എന്ന ചാപ്പ കുത്തൽ ഭയന്നിട്ടാണോ എന്നറിയില്ല രാമസിംഹനെയും സെൻ കുമാറിനെയും പോലുള്ള ഹൈന്ദവ പ്രവർത്തകരെ ബി.ജെ.പി.ക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

Karma News Editorial

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

2 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

2 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

3 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

3 hours ago