ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്, നമുക്കും ചില ബാധ്യതയുണ്ടെന്ന് രാമസിംഹൻ. സുജാതയുടെ വീടിനായി ഒരു ലക്ഷം മതി ബാക്കി ഞങ്ങൾൾ കലക്ട് ചെയ്തോളാം എന്ന് ചോദിക്കുമ്പോൾ ചിലർക്ക് തോന്നിയേക്കാം എന്ത് കൊണ്ട് കൂടുതൽ ചോദിക്കാത്തതെന്ന്.
ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്.. നമുക്കും ചില ബാധ്യതയുണ്ട് അൻപതോ നൂറോ സഹായിക്കാൻ പറ്റുന്ന അനേകം പേരുണ്ട്.. അത് നൽകിയാൽ “സുരേഷ് ഗോപിയോടൊപ്പം നമ്മളും” എന്ന ഇക്വേഷൻ അനേകം പേർക്ക് തണൽ നല്കുമെന്ന് രാമസിംഹൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
രാമസിംഹന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
സുജാതയുടെ വീടിന് സുരേഷ്ഗോപിയുടെ ഒരുലക്ഷം സഹായം…🙏🙏 ഇന്നലെ സത്യത്തിൽ എങ്ങിനെ മുൻപോട്ട് പോകും എന്ന് അന്തിച്ചു നിൽക്കുമ്പോഴാണ് , മന്ത്രിയുടെ വിളി വരുന്നത്. വിശേഷങ്ങളെല്ലാം പറഞ്ഞതിന് ശേഷം അല്പം മടിയോടെ ഞാൻ ചോദിച്ചു എന്നെയൊന്നു സഹായിക്കാമോ? എനിക്ക് വേണ്ടിയല്ല ഒരു സുജാതയുടെ വീടിന് വേണ്ടിയാണ്.
എത്രവേണം???
ഒരു ലക്ഷം മതി ബാക്കി ഞങൾ കലക്ട് ചെയ്തോളാം….
അക്കൗണ്ട് തരൂ..നാളെത്തന്നെ ട്രാൻസ്ഫർ ചെയ്തോളാം…
ഇന്നത് കിട്ടി… പുണ്യം.
അതാണു് സുരേഷ്ഗോപി…
ഫോൺ കട്ട് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി ഞാൻ പറഞ്ഞു സുജാതയ്ക്ക് 3 പെൺ കുട്ടികളാണ് ശാരീരിക പ്രശ്നമുള്ള ഭർത്താവും…അവർക്കൊരു ജീവിതമാർഗ്ഗം ഉണ്ടാക്കണം.. അതിനും സഹായിക്കണം.
നമുക്ക് ശരിയാക്കാം…
ദുരിതമനുഭവിക്കുന്നവരോടുള്ള സമീപനം എന്നും അദ്ദേഹത്തിൻ്റേത് അത് തന്നെ…
ചിലർക്ക് തോന്നിയേക്കാം എന്ത് കൊണ്ട് കൂടുതൽ ചോദിക്കാത്തതെന്ന്.
ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്.. നമുക്കും ചില ബാധ്യതയുണ്ട് അൻപതോ നൂറോ സഹായിക്കാൻ പറ്റുന്ന അനേകം പേരുണ്ട്.. അത് നൽകിയാൽ “സുരേഷ് ഗോപിയോടൊപ്പം നമ്മളും” എന്ന ഇക്വേഷൻ വരും, നമ്മളും സുരേഷ് ഗോപിയും ചേരുമ്പോൾ അനേകം പേർക്ക് തണൽ ലഭിക്കും…
അതാണ് വേണ്ടത് മുഴുവൻ ഭാരവും അദ്ദേഹത്തിലേക്ക് ചെലുത്താതെ നമ്മേക്കൊണ്ടാവും വിധം…സഹായിക്കുക.
സുരേഷ് ഗോപിയോടൊപ്പാം ഞാനും എന്ന് പറഞ്ഞുകൊണ്ട് 100 രൂപ അയച്ച് സുജാതയെ സഹായിക്കുക. സ്ക്രീൻ ഷോട്ട് ഇടുക.
ഭംഗിയാവട്ടെ വീട്.
നാളെ നമ്മൾക്കും ബുദ്ധിമുട്ടുകൾ വരാം അപ്പൊൾ ഈശ്വര രൂപത്തിൽ ആരെങ്കിലും മുൻപിൽ വരണ്ടെ? എൻ്റെ മുൻപിൽ വന്നിട്ടുണ്ട് അനേകം പേര്..അതുകൊണ്ടാണ് ഞാനിന്ന് ജീവിക്കുന്നത്..
സഹായിച്ച ധാരാളം പേരുടെ പേര് പറയാനുണ്ട്, ഒടുവിൽ പറയാം..
കൃത്യമായ കണക്കും സുജാത പറയും.🙏
പ്രിയ സുരേഷ് ഗോപിയോട് സുജാതയ്ക്ക് വേണ്ടി നന്ദി പറയുന്നു, അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും സമ്പത്തും ഉണ്ടാവട്ടെ… അനേകം പേർക്ക് വേണ്ടി അങ്ങയോട് കൈ നീട്ടാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ..
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല് ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…