നോയിഡ : ഡി.ജെക്കിടെ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍ ഡബ് ചെയ്ത് പ്രദര്‍ശിപ്പിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍. പോലീസ് സ്വമേധയ എടുത്ത കേസിലാണ് അറസ്റ്റ്. നോയിഡയിലെ സെക്ടര്‍ 38-ല്‍ ഗാര്‍ഡന്‍സ് ഗലേറിയ മാളില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാറിലാണ് സംഭവം ഉണ്ടായയത്. മതവികാരം വ്രണപ്പെടുത്തിയതിനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതവളര്ത്തിയതിനുമാണ് കേസെടുത്തത്.
ദൃശ്യങ്ങളിലെ യഥാര്‍ഥ സംഭാഷണം മാറ്റി, ഡബ് ചെയ്ത് ചേര്‍ത്ത് പാട്ടിനൊപ്പം ഡി.ജെക്കിടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമർശനമുണ്ടായി. ഇതോടെ നോയിഡ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ഉടമ മനാക് ചൗധരിയും മാനേജര്‍ അഭിഷേകുമാണ് പിടിയിലായത്.
ഉടമയുടെ ഭാര്യ പൂജാ ചൗധരിയെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഡി.ജെയേയും പ്രതിചേര്‍ത്തിട്ടുണ്ട്. നിലവില്‍ ചെന്നൈയിലുള്ള ഡി.ജെയേയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അറിയിക്കുന്നത്. രാമായണ സീരിയലിലെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ഡി.ജെ ഇതിന് തടയിട്ടില്ലെന്നും പോലിസ് പറയുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…