kerala

മത്സര രംഗത്തേക്ക് ഉടനെയില്ല, വാർ‌ത്തകൾ തെറ്റ്- പിഷാരടി

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചലച്ചിത്രതാരവും കോൺഗ്രസ് സഹയാത്രികനുമായ രമേഷ് പിഷാരടി. തൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ ശരിയല്ലെന്നും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

“നിയമസഭ ഉപതെരഞ്ഞെടുപ്പ്…മത്സരരംഗത്തേക്ക് ഉടനെയില്ല…എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ല… പാലക്കാട്, വയനാട്, ചേലക്കര… പ്രവർത്തനത്തിനും… പ്രചരണത്തിനും ശക്തമായി UDFന് ഒപ്പമുണ്ടാവും”

പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മുതിർന്ന നേതാവ് കെ മുരളീധരൻ തുടങ്ങിയവരുടെ പേരുകളാണ് മണ്ഡലത്തിലേക്ക് ഉയരുന്നത്. അതിനിടെയാണ് രമേഷ് പിഷാരടി മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉയർന്നത്. അതേസമയം, തൃശൂരിൽ നിന്നേറ്റ തിരിച്ചടിയോടെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ മുരളീധരൻ. അടുത്ത രണ്ട് വർഷം മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പ്രചാരണത്തിലടക്കം സജീവമാകുമെന്നുമാണ് കെ മുരളീധരൻ വ്യക്തമാക്കുന്നത്.

Karma News Network

Recent Posts

കനത്ത മഴ, കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…

30 mins ago

ബംഗാളിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി, മമതയ്ക്കും സ്പീക്കർക്കും ഗവർണറുടെ കനത്ത തിരിച്ചടി

കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…

58 mins ago

മാർപ്പാപ്പ ഇന്ത്യയിലേക്ക്, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം

ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…

1 hour ago

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…

2 hours ago

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

2 hours ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

3 hours ago