തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമാകുമ്ബോള്‍ വീണ്ടും ചര്‍ച്ചയ്ക്ക് വഴിതെളിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ബിജെപി ശ്രമങ്ങളെ ഗൗരവത്തോടെ തന്നെ കാണണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്തിലും വര്‍ഗീയത ആളിക്കത്തിക്കാനാണ് ബിജെപി ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വ്യക്തമാക്കി. ‘രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഇരു കൂട്ടരോടും സംയമനം പാലിക്കണമെന്നാണ് കോണ്‍ഗ്രസിന് അഭ്യര്‍ത്ഥിക്കാനുള്ളത്. എത്രയും വേഗത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം.
അതിനോട് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. വിരോധവും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ മനസിലാക്കണം. എന്നിട്ട് വേണം നേരിടാന്‍. ഇക്കാര്യത്തില്‍ ഞങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. ഇരുവിഭാഗങ്ങളെയും വിളിച്ച് സംസാരിക്കണം. അല്ലെങ്കില്‍ വിഭാഗിയത ഇങ്ങനെ നിലനില്ക്കും’- വിഡി സതീശന് വ്യക്തമാക്കി.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…