topnews

ജിനുവിനോടും രാജേഷിനോടും സംസാരിച്ചപ്പോള്‍ കേട്ടത് ഈശ്വരന്‍ തെരഞ്ഞെടുത്ത മനുഷ്യരുടെ ശബ്ദം,രമേശ് ചെന്നിത്തല

എഞ്ചിന്റെ തകരാര്‍ മൂലം പ്രക്ഷുബ്ധമായ കടലില്‍ അകപ്പെട്ട ബോട്ടിലെ തൊഴിലാളികളെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലടക്കം വൈറലായിക്കൊണ്ടിരുന്നത്. കൊല്ലം അഴീക്കലില്‍ നിന്ന കടലില്‍ പോയ പമ്പാവാസന്‍ എന്ന ബോട്ടിലെ ആറ് തൊഴിലാളികളെയാണ് എസ്.ഗോവിന്ദന്‍ ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. ഇതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നത്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

എല്ലാപ്രതീക്ഷയും നഷ്ടപ്പെട്ടു നിരാശയുടെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന മനുഷ്യരെ രക്ഷിക്കാൻ ദൈവം ചിലരെ നിയോഗിക്കാറുണ്ട്. ജിനുവിനോടും രാജേഷിനോടും ഇന്നലെ രാത്രി ഫോണിൽ സംസാരിച്ചപ്പോൾ ഈശ്വരൻ തെരെഞ്ഞെടുത്ത മനുഷ്യരുടെ ശബ്ദമാണ് കേട്ടത്.
രാക്ഷസ തിരമാലകൾക്കിടയിൽ അകപ്പെട്ടു, തകർന്ന ബോട്ടിൽ കടലിൽ കുടുങ്ങിയ ആറു ജീവനെയാണ് ജിനുആനന്ദും സ്രാങ്ക് രാജേഷും അടങ്ങുന്ന പത്തംഗ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയത്.

കടലിൽ വല വലിച്ചുകൊണ്ടിരിക്കെയാണ് എഞ്ചിൻ തകരാറിലാകുകയും ബോട്ടിലേക്കു വെള്ളം കയറാൻ തുടങ്ങുകയും ചെയ്തത്‌. രക്ഷയ്ക്ക് വേണ്ടി കോസ്റ്റ് ഗാർഡ് അടക്കമുള്ളവരെ ബന്ധപ്പെട്ടെങ്കിലും ആർക്കും കലിതുള്ളി നിൽക്കുന്ന കടലിലേക്ക് പോകാനാവത്ത അവസ്ഥയായിരുന്നു.

മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിയ വിവരം അറിഞ്ഞതോടെ കരയിലേക്ക് മടങ്ങുകയായിരുന്ന എസ്. ഗോവിന്ദ എന്ന ബോട്ടിലെ സ്രാങ്ക് പുറംകടലിലേക്ക് തിരിച്ചോടിക്കാൻ തയാറായി. കൂറ്റൻ തിരമാലകളിൽ പെട്ട് ഈ ബോട്ടും അപകടത്തിലാകുമെന്ന് തോന്നിയെങ്കിലും സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാനായി തന്നെ അവർ തീരുമാനിച്ചു. കുടുങ്ങിക്കിടക്കുന്ന ബോട്ടിൽ വെള്ളം കൂടുതലായി കയറാൻ തുടങ്ങിയതോടെ കൂട്ടക്കരച്ചിലിൽ സകലദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുമ്പോഴാണ് രാജേഷ് ബോട്ട് ഓടിച്ചെത്തുന്നത്. 75 മീറ്റർ ദൂരെ നിന്ന് അവർ ജീവിതത്തിലേക്ക് പിടിച്ചു കയറാൻ റോപ് എറിഞ്ഞു നൽകി. അപ്പോഴാണ് അടുത്ത പ്രശ്നം, രണ്ടുപേർക്ക് നീന്തൽ അറിയാത്ത കാരണം റോപ്പിൽ പിടിച്ചു രക്ഷാബോട്ടിലേക്ക് എത്താൻ പറ്റുന്നില്ല. രണ്ടും കല്പിച്ചു ജിനു കടലിലേക്ക് എടുത്തു ചാടി മുങ്ങുന്ന ബോട്ടിലേക്ക് നീന്തിയെത്തി. ഓരോരുത്തർക്കും ആത്മവിശ്വാസവും രക്ഷപെടേണ്ട മാർഗവും പറഞ്ഞുനൽകി തിരികെ രക്ഷാബോട്ടിലേക്ക് നീന്തിക്കയറി.

ഓരോരുത്തരെയും രക്ഷപെടുത്തുമ്പോഴും അപ്പു എന്ന 52കാരനായ മത്സ്യത്തൊഴിലാളി നിലതെറ്റി ഒഴുകിമാറുകയായിരുന്നു. ഒടുവിൽ രാജേഷ് വിദഗ്ധമായി ബോട്ട് വട്ടംചുറ്റിച്ചു അപ്പുവിനെ മരണത്തിന്റെ വായിൽ നിന്നും രക്ഷിച്ചെടുത്തു. രണ്ട് മണിക്കൂറോളം നീണ്ടരക്ഷാപ്രവർത്തനത്തിന് ശേഷം എല്ലാവരെയും ബോട്ടിലേക്കു വലിച്ചു കയറ്റുമ്പോൾ പാതിജീവനാണ് ഉണ്ടായിരുന്നത്. നെഞ്ചമർത്തിയും ശ്വാസം നൽകിയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇനി കരയിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് വീട്ടിലേക്കു വിളിച്ചു യാത്രാമൊഴി പറഞ്ഞവരെയും കൊണ്ടാണ് വൈകുന്നേരം മൂന്നരയോടെ ബോട്ട് തീരമണഞ്ഞത്.

ഈ മത്സ്യത്തൊഴിലാളികൾ ചെങ്ങന്നൂരും പന്തളത്തുമെല്ലാം പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരാണ്.
കടലിൽ മരണത്തെ മുഖമുഖം കണ്ടവരെ സഹസികമായി രക്ഷപ്പെടുത്തിയ കഥ ജിനു വിവരിക്കുമ്പോൾ കുറച്ചുനേരം തരിച്ചിരുന്നു.കരയിലെത്തിച്ച ഇവരെ ബോട്ട് ഓണെഴ്സ് അസോസിയേഷൻ ആദരിച്ചു.ഈ രക്ഷകരോട് അഭിനന്ദനവും നന്ദിയും നേരിട്ട് പറഞ്ഞാണ് ഫോൺ വിളി അവസാനിപ്പിച്ചത്.

Karma News Editorial

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

16 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

17 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

31 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

34 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago