entertainment

പ്രേമ വിവാഹത്തിന് എതിരല്ല. പക്ഷേ എനിക്ക് പ്രേമമൊന്നും ഉണ്ടായിരുന്നില്ല- പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. തമാശയും കൗണ്ടറുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ പിഷാരടിക്കായി. സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നൽകുന്ന ക്യാപ്ഷനുകളും വൈറലായി മാറാറുണ്ട്. ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്.

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. നോ വേ ഔട്ട് എന്ന ചിത്രത്തിലൂടെ നായകനുമായി പിഷാരടി. ഭാര്യ സൗമയ്ക്കും മൂന്ന് മക്കളോടുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് താരം.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലായി മാറുന്നത്. വൈഫ് പ്ലേയ്‌സ് എവിടെയാണെന്ന് പലരും ചോദിക്കുന്നുണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിഷാരടി.

വൈഫ് പ്ലേയ്‌സ് എന്നാവില്ല വൈഫേ പ്ലീസ് എന്നാവും എല്ലാരും പറയുന്നത് എന്ന കൗണ്ടർ ഡയലോഗിൽ നിന്നാണ് പിഷാരടി തുടങ്ങിയത്. വൈഫിന്റെ സ്ഥലം പൂനെയിൽ ആണ്. അവിടുന്ന് കല്യാണം കഴിക്കേണ്ടി വന്നത് ഇവിടെ നിന്നൊന്നും പെണ്ണ് കിട്ടാത്തത് കൊണ്ടാണ്. ഞാൻ ആലോചിച്ചാണ് കെട്ടിയത്. അതായത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ഞാൻ പ്രേമ വിവാഹത്തിന് എതിരൊന്നും ആയിരുന്നില്ല. പക്ഷേ എനിക്ക് പ്രേമമൊന്നും ഉണ്ടായിരുന്നില്ലെന്നും പിഷാരടി പറയുന്നു.

ഞാൻ പല രീതിയിലും ശ്രമിച്ചു നോക്കി. നമ്മൾ ചില സാധനങ്ങൾ ശ്രമിച്ചാലും കിട്ടില്ലല്ലോ. അപ്പോഴൊക്കെ പ്രശ്‍നം എന്റെ കരിയർ ആയിരുന്നു. എങ്ങനെയെങ്കിലും കരിയറിൽ മുന്നിലെത്തണം എന്നത് മാത്രമായിരുന്നു ചിന്ത. അതുകൊണ്ട് പ്രേമത്തിന്റെ കാര്യത്തിൽ എനിക്ക് മുന്നിലെത്താൻ പറ്റിയില്ല. പ്രേമത്തിൽ കൂടുതൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ലെന്നാണ് പിഷാരടി പറയുന്നത്.

അങ്ങനെയാണ് അറേഞ്ചഡ് മാര്യേജിൽ എത്തിയത്. അത് അങ്ങനെ നോക്കി നോക്കി അങ്ങ് പൂനെയിൽ എത്തിയതാണ്. ഔറംഗാബാദിലാണ് ഭാര്യ ജനിച്ചതും വളർന്നതും. ഞാൻ കല്യാണം കഴിക്കുന്ന ടൈമിൽ അവർ പൂനെയിൽ ആയിരുന്നു. നാട്ടിൽ ചെറായിക്ക് അടുത്താണ് നാട് എന്നും പിഷാരടി പറഞ്ഞു.

Karma News Network

Recent Posts

മാനനഷ്ട കേസ്, സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും

ഡൽഹി: മാനനഷ്ട കേസിൽ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും കോടതി ശിക്ഷ…

35 mins ago

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; യുവതി മരിച്ചു, കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു. ഒരാൽ മരിച്ചു, രണ്ടുപേരുടെ…

1 hour ago

കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം, പ്രിൻസിപ്പലിന് മർദ്ദനം

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക്…

1 hour ago

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

2 hours ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

2 hours ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

2 hours ago