Categories: kerala

ഇതാണോ ഭാര്യ, ഞങ്ങൾക്കിഷ്ടം ആര്യയെ ആയിരുന്നെന്ന് ഒരിക്കൽ അധ്യാപിക പറഞ്ഞു- രമേശ് പിഷാരടി

കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. നടനായും അവതാരകനായുമൊക്കെ തിളങ്ങിയ നടൻ സംവിധായകനായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പഞ്ചവർണ്ണതത്ത, ഗാനഗന്ധർവ്വൻ തുടങ്ങിയ സിനിമകളിലൂടെയാണ് രമേഷ് പിഷാരടി സംവിധായകനായും തിളങ്ങിയത്.

മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ താരത്തിന് നിരവധി ആരാധകരാണുളളത്. കരിയറിന്റെ തുടക്കത്തിൽ ധർമ്മജനൊപ്പം പരിപാടികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി ശ്രദ്ധേയനായത്. തുടർന്ന് ഇരുവരും സിനിമകളിലും തിളങ്ങുകയായിരുന്നു. സിനിമാ ത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുളള താരമാണ് പിഷാരടി. ഇപ്പോഴിതാ ഭാര്യയുമായി സിനിമ കാണാൻ പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവക്കുകയാണ്

മുമ്പൊരിക്കൽ തന്റെ ഭാര്യയുമൊത്തു തിയേറ്ററിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം പിഷാരടി പരിപാടിക്കിടെ പങ്കുവയ്ക്കുകയുണ്ടായി. ഭാര്യയുമൊത്തു തിയേറ്റിൽ പോയപ്പോൾ ഒരു അധ്യാപിക വന്നു പിഷാരടിയോടു ചോദിച്ചു ഇതു ഭാര്യയാണോ എന്ന്. അതേ എന്ന് ഉത്തരം പറഞ്ഞതിനു പിന്നാലെ അധ്യാപിക പറഞ്ഞു ഞങ്ങൾക്കൊക്കെ ഇഷ്ടം ആര്യയേയാണ് എന്ന്. അതു കേട്ട ഭാര്യയുടെ കലി സിനിമ തീർന്നപ്പോൾ പോലും കഴിഞ്ഞിരുന്നില്ല എന്നു തമാശ രൂപേണ പിഷാരടി പറയുന്നു.ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പമുളള ചിത്രങ്ങളായിരുന്നു നടൻ പങ്കുവെച്ചിരുന്നത്. അതേസമയം ഭാര്യയെക്കുറിച്ച് രമേഷ് പിഷാരടി മുൻപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു.

Karma News Network

Recent Posts

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

34 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

1 hour ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

3 hours ago