entertainment

മകനൊപ്പമുള്ള ക്യൂട്ട് ഫോട്ടോയുമായി പിഷാരടി, കമന്റുകളുമായി സോഷ്യൽ മീഡിയ

നടൻ, അവതാരകൻ, മിമിക്രി താരം, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ് രമേശ് പിഷാരടി. അടുത്തിടെ കോൺ​ഗ്രസിന്റെ അം​ഗത്വം സ്വീകരിച്ച താരം പ്രചരണ പരിപാടികളിൽ സജീവമായിരുന്നു. സുഹൃത്ത് ധർമ്മജനൊപ്പം റോഡുഷോകളിലൊക്കെ സജീവമായി പങ്കെടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. പോസ്റ്റിനോടൊപ്പം പങ്കുവെക്കുന്ന ക്യാപ്ഷനുകളും, ഓരോ താരത്തിന്റെ പോസ്റ്റിന്റെ അടിയിൽ ഇടുന്ന കമന്റുകളും, പങ്കുവയ്ക്കുന്ന ട്രോളുകളുമൊക്കെ വൈറലാകാറുണ്ട്

ഇപ്പോഴിതാ, മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. ഒരു പാർക്ക് ബഞ്ചിൽ മുകളിലേക്ക് നോക്കിയിരിക്കുന്ന ചിത്രത്തിന്, ‘മുകൾ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു’ എന്നാണ് പിഷാരടി നൽകിയ ക്യാപ്ഷൻ. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ‘ചോള രാജവംശത്തെ വല്ലോം കണ്ടാൽ കുഞ്ഞന്‌ ഇത്തിരി പോപ്പ്കോൺ വാങ്ങിച്ച്‌ കൊടുത്തേരെ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.പൂർവിക സ്മരണ നല്ലതാണ്, മരച്ചുവട്ടിൽ ഇരിക്കുമ്പോൾ പ്രത്യേകിച്ചും എന്നാണ് അശ്വതി ശ്രീകാന്ത് കമന്റ് ചെയ്തത്. പകൽ അമ്പിളിമാമനെ കാണിച്ച് തരാമെന്ന് പറഞ്ഞ് പറ്റിക്കുന്ന അപ്പൻ എന്നാണ് വേറൊരു ആരാധകന്റെ കമന്റ്

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ ആണ് ഏറ്റവും ഒടുവിലായി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

Karma News Network

Recent Posts

നല്ല സുഹൃത്തുക്കളായിരുന്നു, ഒരു റെക്കോഡിങ്ങിനിടെ വിജയനുമായി പിണങ്ങേണ്ടി വന്നു- എംജി ശ്രീകുമാർ

ചിത്രയുടെ ഭർത്താവുമായി ഒരിക്കൽ പിണങ്ങെണ്ടി വന്ന സാഹചര്യത്തെകുറിച്ച് സംസാരിച്ച് എംജി ശ്രീകുമാർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തുറന്നു പറച്ചിൽ. കണ്ണീർ…

31 mins ago

ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് വെട്ടി, ഒരാൾ കൊല്ലപ്പെട്ടു

കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ വെട്ടേറ്റ ബന്ധുവായ യുവാവ്…

1 hour ago

ടർബോ കളക്ഷൻ 14കോടി മുടക്ക് കാശ് കിട്ടാൻ ഏറെ ദൂരം

മഗാ സ്റ്റാർ മമ്മുട്ടിയുടെ ടർബോ സിനിമ ബോക്സോഫീസിൽ  14കോടി കളക്ഷൻ.ആദ്യ ദിവസം 6.25 കോടി കളക്ഷൻ വാരിക്കൂട്ടി നിർമ്മാതാക്കളേ ഞെട്ടിച്ചു…

1 hour ago

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരം നെയ്യാറിൽ നടന്ന കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പില്‍ ആണ്‌ കൂട്ട…

2 hours ago

അമ്മക്ക് ഷഷ്ടിപൂർത്തി, ആശംസകളുമായി അമൃതയും അഭിരാമിയും

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും കുടുംബം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അമൃതയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയ്ക്കും…

2 hours ago

ഹിന്ദു ഐക്യവേദി ഇല്ലാതാകുമോ? ലയിക്കുമോ? വി.എച്.പി പ്രസിഡന്റ് വിജി തമ്പി

അയോധ്യ പ്രശ്നത്തിന് ശേഷം കേരളത്തിൽ വിശ്വഹിന്ദു പരിഷത്ത് വളരെ പിന്നോട്ടു പോയതെന്ന് വി.എച്.പി സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് വിജി തമ്പി . അയോധ്യ…

2 hours ago