സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതി മിത്താണെന്ന പരാമർശം വിവാദമായിരിക്കുന്നു. വിഷയത്തിൽ’ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. ഫേസ് ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ് എന്നാണ് ഫെയ്സ്ബുക്കിൽ പിഷാരടി കുറിച്ചത്. ഫെയ്സ്ബുക്കിൻറെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്.
സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഫെയ്സ്ബു്ക്ക് ആരംഭിച്ചത്. എന്നാൽ ഇന്ന് ഫെയ്സ്ബുക്ക് മതപരമായ കാര്യങ്ങൾ കൊണ്ടും കക്ഷി രാഷ്ട്രീയത്തിനു വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഫെയ്സ്ബുക്ക് ഉണ്ടാക്കിയതെന്ന് പറയും പോലെയാണ് എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത് എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. പോസ്റ്റ് വൈകിയോ എന്നാണ് മിക്കയാളുകളുടെയും ചോദ്യം. പിഷാരടിക്ക് പിന്തുണയുമായി നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമൻറുകളുമായെത്തുന്നത്.
ഫെയ്സ്ബുക്കിൻറെ പൂർണരൂപം:
ഫേസ് ബുക്ക് ‘ഫ്രണ്ട്സ്’എന്നത് പലപ്പോഴും ഒരു മിത്താണ് മതത്തിനും , കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക് ആരംഭിച്ചത്.. ചങ്ങാത്തം നിലനിർത്താൻ നിർമ്മിക്കാൻ വീണ്ടെടുക്കാൻ.. അങ്ങനെ പലതിനും…എന്നാൽ ഫേസ് ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു. എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത് ‘ഫേസ്ബുക്ക് ‘സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…