entertainment

ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ഭാര്യ അവിടെ ഉണ്ടായിരുന്നു, ആ ദിവസം കൃത്യമായി അവളെത്തി, പിഷാരടി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും അവതാരകനും ഒക്കെയാണ് രമേഷ് പിഷാരടി. താരം നായകനായി എത്തിയ നോ വേ ഒൗട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലോക്ക്ഡൗണ്‍ കാലത്തെ ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടാണ് ചിത്രം മുന്നോട്ട് പോയത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് പിഷാരടിയുടെ രസകരമായ അഭിമുഖമാണ്. ഭാര്യയുടെ സാന്നിധ്യത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിച്ചതിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്. മഞ്ജു വാര്യരെ കാണാന്‍ വേണ്ടിയിട്ടായിരുന്നു സൗമ്യ ലൊക്കേഷനില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് കണ്ടിട്ട് ഭാര്യ ഒന്നും പറഞ്ഞില്ല എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിഷാരടി പറഞ്ഞു.

പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ…’ ചിത്രത്തിലെ എന്റെ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ഭാര്യ അവിടെ ഉണ്ടായിരുന്നു. ബാക്കി ഒരു ദിവസവും വരാതെ കൃത്യമായിട് ആ ദിവസം തന്നെ അവള്‍ അവിടെ വന്നു. സംവിധായകന്‍ ചാര്‍ട്ട് ചെയ്തത് ആ സീനായിരുന്നുവെന്ന് ഞാനും അറിഞ്ഞില്ല. ആ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന അന്ന് തൊട്ടപ്പുറത്ത് മഞ്ജു വാര്യരുടെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. മഞ്ജുവിനെ കാണാന്‍ വേണ്ടിയായിരുന്നു മക്കള്‍ക്കൊപ്പം എത്തിയത്. അന്നായിരുന്നു എനിക്ക് ആ സീനിന്റെ ഷൂട്ടുള്ളത്’; പിഷാരടി ആ സംഭവം ഓര്‍ത്തു കൊണ്ട് പറഞ്ഞു.

‘പണ്ടൊക്കെ നമ്മള്‍ ഒരു പ്രേഗ്രാമിന് പോകുമ്‌ബോള്‍ നാട്ടില്‍ നിന്നുളള കൂട്ടുകാരന്‍ ആ പരിപാടി കണ്ടാല്‍ പൊളിയുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. അത് പോലെയായിരുന്നു ഇതും. കൃത്യം ആ ദിവസം തന്നെ അവര്‍ വന്നു. എന്നാല്‍ ഭാര്യയുണ്ടായിട്ടും ആ സീന്‍ സുഖമായി എടുത്തു. അവളും കൂളായിരുന്നു. പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായില്ലെന്നും’ നടന്‍ കൂട്ടിച്ചേര്‍ത്തു. പിഷാരടിയ്ക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന സി.ബി.ഐ 5 : ദി ബ്രെയ്നാണ് ഇനി പുറത്ത് വാരാനുള്ള പിഷാരടിയുടെ ചിത്രം. മെയ് 1 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.

Karma News Network

Recent Posts

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

9 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

11 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

48 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

53 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago