entertainment

ഓര്‍മയുണ്ടാകും ഈ മുഖം, ദുരിതമനുഭവിക്കുന്ന മിമിക്രി കലാകാരന്‍മാര്‍ക്ക് സുരേഷ് ഗോപിയുടെ സഹായം; രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

നര്‍മം തൊഴിലാക്കിയ കലാകാരന്‍മാര്‍ക്ക് നടന്‍ സുരേഷ് ഗോപിയുടെ സഹായ ഹസ്തം. ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും 2 ലക്ഷമായിരുന്നു സുരേഷ്‌ഗോപി ഓഫര്‍ ചെയ്തത്. ദുരിതമനുഭവിക്കുന്ന ഹാസ്യതാരങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായമായി താരം ആദ്യ തുക മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേന് (MAA) നല്‍കി. രമേശ് പിഷാരടിയാണ് ഇക്കാര്യം അറിയിച്ചത്.

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഓർമയുണ്ടാവും..ഈ മുഖം..
നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്..
“ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും” സുരേഷ് ഗോപി.
ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association)
ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ
പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി. അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ്
” ഓർമയുണ്ടോ ഈ മുഖം ” MAA എന്ന സംഘടന പറയട്ടെ. എന്നും ഓർമയുണ്ടാകും ഈ മുഖം
Karma News Network

Recent Posts

മാനനഷ്ട കേസ്, സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും

ഡൽഹി: മാനനഷ്ട കേസിൽ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും കോടതി ശിക്ഷ…

31 mins ago

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; യുവതി മരിച്ചു, കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു. ഒരാൽ മരിച്ചു, രണ്ടുപേരുടെ…

1 hour ago

കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം, പ്രിൻസിപ്പലിന് മർദ്ദനം

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക്…

1 hour ago

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

2 hours ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

2 hours ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

2 hours ago