mainstories

രാമേശ്വരം കഫേ സ്ഫോടന കേസിൽ ആദ്യ അറസ്റ്റ്, ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ മൂന്ന് പ്രതികളിൽ ഒരാൾ എൻഐഎയുടെ പിടിയിൽ. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായിരിക്കുന്നത്. കഫേയിൽ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞു.

മുസ്സവിർ ഷസീബ് ഹുസൈൻ എന്നയാളാണ് ബോംബ് വെച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് എൻഐഎ വ്യക്തമാക്കി. അബ്ദുൽ മതീൻ താഹ എന്നയാളാണ് സ്ഫോടനത്തിന്റെ മറ്റൊരു ആസൂത്രകൻ. മുസ്സവിറും താഹയും ഒളിവിലാണ്. രാജ്യത്തെ 18 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി.

കർണാടകയിൽ 12 ഇടങ്ങളിലും തമിഴ്നാട്ടിൽ അഞ്ചിടങ്ങളിലും യുപിയിൽ ഒരിടത്തുമാണ് പ്രതികൾക്കായി എൻഐഎ പരിശോധന നടത്തിയത്. സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പ്രതികളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. പണവും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധനയിൽ കണ്ടെടുത്തതായും എൻഐഎ വ്യക്തമാക്കി.

karma News Network

Recent Posts

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

8 mins ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

27 mins ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

39 mins ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

46 mins ago

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച്…

1 hour ago

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമം, വിദ്യാര്‍ത്ഥി ജീവനൊടുക്കി

പ്ലസ്ടു പരീക്ഷ റിസള്‍ട്ട് വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ്…

1 hour ago