national

രാമേശ്വരം സ്ഫോടനം, രണ്ട് പ്രതികളെ കൂടി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈ വർഷം ജനുവരി മാസം മുസാവിർ ഹുസൈൻ ചെന്നൈയിലുണ്ടായിരുന്നതായി എൻഐഎ സംഘം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് അബ്ദുൾ മതീൻ. തമിഴ്‌നാട് പൊലീസ് ഇൻസ്‌പെക്ടർ കെ വിൽസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

രാമേശ്വരം കഫേ സ്ഫോടന കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മസ് മുനീർ, മുസമ്മിൽ ഫരീഫ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ശിവമോഗ സ്‌ഫോടന കേസിലെയും മംഗളൂരു ചുവരെഴുത്ത് കേസിലെയും പ്രതിയാണ് ആദ്യം അറസ്റ്റിലായ മസ് മുനീറെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

karma News Network

Recent Posts

19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

13 mins ago

യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ നിന്ന് വീണു, പോർട്ടർ മരിച്ചു

ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…

44 mins ago

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

1 hour ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

2 hours ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

2 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

3 hours ago