national

രാംലല്ലയ്ക്ക് വിശ്രമം വേണം ,ദർശന സമയത്തിൽ മാറ്റം

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ അടിമുടി മാറ്റം ,ഭക്തജന പ്രവാഹം വർധിച്ചതോടെയാണ് ദർശന സമയം ദീർഘിപ്പിച്ചതടക്കം നിരവധി മാറ്റവുമായി ക്ഷേത്ര ട്രസ്റ്റ് എത്തിയിരിക്കുന്നത് .

കഴിഞ്ഞ മാസം 22നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്, ഇതോടെ ക്ഷേത്രത്തിലേക്ക് ലക്ഷകണക്കിന് ഭക്തജനങ്ങളാണ് പ്രതിദിനം എത്തിച്ചേരുന്നത്. പലർക്കും തിരക്ക് കാരണം ക്ഷേത്രത്തിനുളളിൽ പോലും പ്രവേശിക്കാൻ കഴിയുന്നില്ലെന്ന വാർത്തകൾ വന്നിട്ടുണ്ട്. ഇതോടെ ക്ഷേത്രം ട്രസ്റ്റും സർക്കാരും പലവിധത്തിലുളള സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ രാംലല്ലയുടെ ദർശന സമയം ദീർഘിപ്പിച്ചതടക്കം നിരവധി ക്രമീകരണങ്ങൾ അധികൃതർ നടപ്പിലാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ രാംലല്ലയുടെ ദർശന സമയത്തിൽ കുറച്ച് മാറ്റങ്ങൾ ട്രസ്റ്റ് വരുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്കൂറോളം ക്ഷേത്രം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെളളിയാഴ്ച മുതൽ പുതിയ സമയക്രമം നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ നിർദ്ദേശ പ്രകാരമാണിത്.

രാംലല്ല അഞ്ച് വയസ് മാത്രമുളള ഒരു ബാലനെ പോലെയാണ്. നിലവിൽ ഭഗവാന്റെ ദർശന സമയം 12 മണിക്കൂറോളമാണ്. രാംലല്ലയ്ക്ക് വിശ്രമം അനിവാര്യമാണ്. അതിനാൽ ശ്രീകോവിൽ ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ ഒന്നര വരെ അടച്ചിടാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് ആചാര്യ സത്യേന്ദ്ര ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.മുൻപ് രാംലല്ലയെ ദർശിക്കാനുളള സമയം പുലർച്ചെ ആറ് മണിമുതൽ രാത്രി പത്ത് മണി വരെ നീട്ടിയിരുന്നു. അതേസമയം,ക്ഷേത്രത്തിലെ പ്രത്യേക പൂജയോടനുബന്ധിച്ച് ജനുവരി 23ന് ദർശനം പുലർച്ചെ നാല് മണിമുതൽ ആരംഭിക്കുകയും തുടർന്ന് രണ്ട് മണിക്കൂർ വൈകിയുമാണ് ശ്രീകോവിൽ അടച്ചത്.

അതേസമയം,പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുൻപ് ക്ഷേത്രം പുലർച്ചെ ഏഴ് മണിക്ക് തുറക്കുകയും വൈകുന്നേരം ആറ് മണിയോടെ അടയ്ക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ഒന്നര മുതൽ മൂന്നര വരെയും ക്ഷേത്രം അടച്ചിട്ടിരുന്നു.

അയോദ്ധ്യ രാമ ക്ഷേത്രം സാഹോദര്യം വർധിപ്പിക്കും,വിദ്വേഷം പടർത്തുന്നത് രാജ്യത്തിന്റ സമാധാനം തകർക്കുന്നവർ ,അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിനെതിരെ വിദ്വേഷം പടർത്തുന്നവർക്കെതിരെ ആഞ്ഞടിച്ചു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഹിമാചൽ പ്രദേശിലെ ആൻഡൗറയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആസ്താ സ്പെഷ്യൽ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിമാചൽ പ്രദേശിലെ ദേവഭൂമിയിൽ നിന്നുള്ള ആദ്യ ട്രെയിൻ ശ്രീരാമ ഭക്തരുമായി രാംനഗരിയിലേക്ക് പുറപ്പെട്ടു.വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അയോദ്ധ്യയിൽ ശ്രീരാമ മന്ദിരം ഉയർന്നു. രാമജന്മ ഭൂമിയിലേക്ക് ശ്രീരാമ ഭക്തരുമായി ഹിമാചലിലെ ദേവഭൂമിയിൽ നിന്നും ആദ്യ ട്രെയിൻ പുറപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉനയിൽ നിന്നും അനന്ദ്പൂർ വഴി ആംബലയിലേക്കും അവിടെ നിന്നും അയോദ്ധ്യയിലേക്കുമാണ് ട്രെയിൻ സർവ്വീസ് നടത്തുക.

ഇന്ന് അയോദ്ധ്യയിൽ രാമമന്ദിരം ഉയർന്നത് ശ്രീരാമ ഭക്തരുടെ നീണ്ട പരിശ്രമങ്ങളുടെ ഫലമാണ്. ഇവരുടെ പോരാട്ടങ്ങളും സ്വപ്നവും സഫലമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നു. ശ്രീരാമ ഭഗവാനെ ദർശിക്കാൻ എല്ലാ ഭക്തജനങ്ങൾക്കും അവസരം ലഭിക്കട്ടെ. അയോദ്ധ്യയിലെ രാമക്ഷേത്രം രാജ്യത്തെ സമുദായിക സൗഹൃദവും സാഹോദര്യവും വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭാരതത്തിന്റെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവരാണ് വിദ്വേഷം പടർത്തുന്നതെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.രാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ആരംഭിച്ചിട്ട് 11 ദിവസം പിന്നിടുമ്പോള്‍ രാംലല്ലയ്‌ക്കായി ലഭിച്ച സമര്‍പ്പണങ്ങളുടെ കണക്കുകള്‍ ട്രസ്റ്റ് പുറത്തുവിട്ടു. ഇന്നലെ വരെ 25 ലക്ഷം ഭക്തരാണ് ദര്‍ശനം നടത്തിയത്. ജനുവരി 22 മുതല്‍ ഇന്നലെ വരെ സംഭാവനയായി ലഭിച്ചത് 11 കോടിയിലധികം രൂപയാണെന്ന് രാമക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.

എന്നാല്‍ ഇതില്‍ 3.50 കോടി രൂപ ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിച്ചത്. ശ്രീകോവിലിന് മുന്‍പിലായുള്ള ദര്‍ശന പാതയില്‍ നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സംഭാവന പെട്ടികളിലാണ് ഭക്തര്‍ തുക കാണിക്കയായി നല്‍ക്കുന്നതെന്ന് ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത വ്യക്തമാക്കി. ഇതിന് പുറമേയാണ് 10 കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലൂടെ ആളുകള്‍ സംഭാവന നല്‍കുന്നത്.

11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്നത്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതല്‍ എണ്ണുന്നത് വരെ സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ് നടക്കുന്നതെന്നും ഗുപ്ത പറഞ്ഞു. പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദര്‍ശനത്തിനെത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടനിലയില്‍, മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ

ബെം​ഗളൂരു: എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആന്ധ്രയിൽ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രയിലെ ധർമപുരം തടാകത്തിന്റെ സമീപത്താണ് കൊല്ലപ്പെട്ട…

22 mins ago

മോദി അന്തസ് കെട്ട പ്രസംഗം നടത്തുന്ന ആദ്യ പ്രധാനമന്ത്രി

പൊതുപ്രസംഗത്തിൻ്റെ അന്തസ്സ് താഴ്ത്തിയ ആദ്യ പ്രധാനമന്ത്രി യാണ്‌ നരേന്ദ്ര മോദി എന്ന് മുൻ പ്രധാമനമന്ത്രി മന്മോഹൻ സിങ്ങ്.പഞ്ചാബിയേയും പഞ്ചാബികളേയും പഞ്ചാബിയേയും…

25 mins ago

കൈക്കൂലിയായി പ്രതിയിൽ നിന്നും 18 ലക്ഷം വാങ്ങി, പോലീസുകാർക്കെതിരെ കേസെടുത്തു

പ്രതിയിൽ നിന്നും 18 ലക്ഷം രൂപ വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുത്ത് ഡിവൈഎസ്പി. വാളാഞ്ചേരി സി ഐ സുനിൽദാസ്, എസ്…

46 mins ago

വീണ്ടും തോക്ക് ചൂണ്ടി കവർച്ച, സംഭവം കൊച്ചിയിൽ, പ്രതികൾ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വീണ്ടും തോക്ക് ചൂണ്ടി കവർച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു…

1 hour ago

ഗുണ്ടയുടെ വീട്ടിൽ DYSPക്ക് വിരുന്നിന് പോകാം, വിമർശിച്ച CPO യുടെ തൊപ്പി തെറിച്ചു

അങ്കമാലിയിൽ DYSP ക്കു ഗുണ്ടാത്തലവന്റെ കക്കൂസിൽ കയറി ഒളിക്കാം പക്ഷെ അതിനെ കുറിച്ച് വേറെ ആരെങ്കിലും പോലീസ് സേനയിൽ മിണ്ടിയാൽ…

2 hours ago

പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്.- ഷെയിന്‍ നിഗം

നിലപാടുകള്‍ തുറന്ന് പറയാൻ ഒട്ടും മടിക്കാത്ത യുവതാരമാണ് ഷെയിന്‍ നിഗം. സോഷ്യൽ മീഡിയയിലൂടെ ഓരോ വിഷയത്തെ കുറിച്ചും താരം പ്രതികരിക്കാറുണ്ട്.…

2 hours ago