entertainment

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആകില്ലായിരുന്നു- രഞ്ജിനി ഹരിദാസ്

സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു, ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.

ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്‌ടമായ വ്യക്തിയാണ് രഞ്ജിനി. താരത്തിന് വെറും ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്റെ മരണം. അനിയന് ഒരു വയസ് പോലും തികഞ്ഞിട്ടില്ലായിരുന്നു. പലപ്പോഴും അച്ഛന്റെ വിയോഗത്തെ കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ അച്ഛനില്ലാത്ത കുറവ് താൻ അനുഭവിച്ചിട്ടുണ്ടെന്ന് രഞ്ജിനി മനസ് തുറന്നിരുന്നു. സ്‌കൂൾ കാലം മുതൽ അത് തനിക്ക് ഉണ്ടായിരുന്നു എന്ന് താരം പറഞ്ഞിരുന്നു. രഞ്ജിനിയുടെ ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

എന്റെ അച്ഛൻ മരിച്ച ശേഷം ഞങ്ങളെ കുറേക്കാലം നോക്കിയത് അപ്പുപ്പനാണ്. എയർ ഫോഴ്സിൽ നിന്ന് റിട്ടയർ ചെയ്തതാണ് അപ്പുപ്പൻ.സ്വന്തമായി ഒരു സെക്യൂരിറ്റി സ്ഥാപനവും നടത്തുന്നുണ്ടായിരുന്നു. അതിൽ നിന്നൊക്കെ ഉള്ള വരുമാനം വെച്ചാണ് അപ്പുപ്പൻ അമ്മയ്ക്ക് വീടെല്ലാം വെച്ച് കൊടുത്തത്. അപ്പൂപ്പന്റെ ഹാർഡ് വർക്കും വിൽ പവറും ക്യാരക്ടറിന്റെയും ഒക്കെ റിഫ്ളക്ഷനാണ് ഞങ്ങളുടെ ഈ ജെനെറേഷന് അനുഭവിച്ചത്. എന്നാൽ അതിനപ്പുറം ഉള്ള കംഫർട്ട് ലക്ഷ്വറി അതൊക്കെ എനിക്ക് ലഭിച്ചത് 2006 ന് ശേഷം എനിക്ക് ലഭിച്ച മീഡിയ എക്സ്പോഷർ ആണ്.

അച്ഛനില്ലാത്ത വിഷമം എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. കുറെ നാൾ ഞാൻ അത് കാര്യമാക്കിയിട്ടില്ല. പക്ഷെ ഏറ്റവും വിഷമിപ്പിച്ചത് സ്‌കൂൾ സമയത്ത് ഒക്കെയാണ്. സ്‌കൂളിൽ പരെന്റ്സ് മീറ്റിങിന് എന്റെ ഫ്രണ്ട്സിന്റെ പേരന്റ്സ് ഒക്കെ വരുമ്പോൾ എനിക്ക് അത് കുറച്ചു അൺകംഫർട്ടബിൾ ആയിരുന്നു. ഒരു ഏഴ് വയസ് മുതൽ പതിനാല് വയസ് വരെ ഞാൻ ഇടയ്ക്കിടെ തല കറങ്ങി വീഴുമായിരുന്നു. എനിക്ക് തോന്നുന്നു. എന്നെ ഒരു വിധത്തിൽ ആ നഷ്ടം ബാധിക്കുന്നുണ്ടായിരുന്നു.

പിന്നെ വലുതായപ്പോൾ ഓരോരുത്തരുടെ അനുഭവങ്ങളിൽ നിന്നൊക്കെ ഞാൻ ഓരോന്ന് മനസിലാക്കി. എനിക്ക് മരണം ഭയങ്കര പേടി ആയിരുന്നു. പിന്നീട് ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് അംഗീകരിക്കാൻ ഞാൻ പഠിച്ചു. അത് അക്സപ്റ്റ് ചെയ്തു കൊണ്ട് മുന്നോട്ട് പോകാൻ സാധിക്കണം. കുറെ പേർക്ക് അത് സാധിക്കാറില്ല. അത് സാധിക്കാതെ ആ സിറ്റുവേഷനിൽ സ്റ്റക്ക് ആയി പോകാറാണ് ഉള്ളത്.

കൗമാര പ്രായം കഴിയുന്നത് വരെ അച്ഛന്റെ മരണം എന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴില്ല. ചിലപ്പോഴൊക്കെ സംസാരിക്കുമ്പോൾ എനിക്ക് അത് കൊളത്തി പിടിക്കും. ഏഴ് വയസ് വരെയുള്ള കാര്യങ്ങൾ എനിക്കത്ര ഓർമയില്ലായിരുന്നു. പിന്നീട് ഞാൻ തന്നെ അതൊക്കെ ബ്ലോക്ക് ചെയ്തു. പിന്നെ അമ്മ പറയുന്ന കുറെ ഓർമകളിൽ നിന്ന് അച്ഛന്റെ ഇമേജസ് വരുമായിരുന്നു.

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്ന രഞ്ജിനി ഹരിദാസ് ആവില്ല. അച്ഛന് മീഡിയ ഒക്കെ ഇഷ്ടമായിരുന്നു. എങ്കിലും അച്ഛൻ പറയുന്നിടത് നിൽക്കേണ്ടി വന്നേനെ. ആ വീടിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് പോലും ചിന്തിക്കാൻ വയ്യ.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

28 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

35 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

59 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago