entertainment

പ്രണയം തുടങ്ങിയത് ഏഴാം ക്ലാസിൽവെച്ച്, പ്രൊപ്പോസ് ചെയ്തത് താര- രഞ്ജിൻ രാജ്

ജനപ്രിയ റിയാലിറ്റി ഷോയായിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ ഗായകനായി എത്തിയ രഞ്ജിൻ രാജ് ഇന്ന് മലയാളത്തിൽ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ്. ജോസഫ് എന്ന സിനിമയിലെ “പൂമുത്തോളെ” എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ രഞ്ജിൻ നിരവധി പരിപാടികൾക്കാണ് ഈണം നൽകിയത്. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുകയാണ് രഞ്ജിൻ.

ഞങ്ങൾ ചെറുപ്പം മുതലേ പരിചയക്കാർ ആയിരുന്നു. ഫാമിലി ഫ്രണ്ട്സ് ആയിരുന്നു. ആറാം ക്ലാസ് മുതൽ ഞാൻ എന്റെ ഭാര്യയുടെ വലിയ ഫാൻ ആയിരുന്നു. പക്ഷെ അവൾക്ക് വേറെ ബോയ് ഫ്രണ്ട് ഒക്കെ ഉണ്ടായിരുന്നു. എങ്കിലും ഞാൻ ഒരുപാട് ആഗ്രഹിച്ചു, ഞാൻ എന്ത് ആഗ്രഹിച്ചാലും എന്നിലേക്ക് അത് വരും ഓട്ടോമാറ്റിക്കലി. അങ്ങനെ വന്നൊരാൾ ആണ് താര. ഞാൻ ആഗ്രഹിച്ചിരുന്നപ്പോൾ എന്നെ ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയ്ത ആള് കൂടിയാണ്. ഇടക്കിടക്ക് എനിക്ക് ഫോർവേർഡാഡ് മെസേജസ് വരാറുണ്ടായിരുന്നു. കാള വാല് പോകുമ്പോൾ തന്നെ അറിയാമല്ലോ അത് എന്തിനു വേണ്ടിയാണ് എന്ന്. അപ്പോൾ എന്റെ സംശയം ഞാൻ ചോദിച്ചു, ആ ചോദ്യം തീർക്കും മുൻപേ YES എന്ന മറുപടിയും നൽകി – തുളസി (താര) പറയുന്നു. സിനിമകളിൽ കാണുംപോലെ തന്നെ എന്റെ ആദ്യ പ്രണയം ആയിരുന്നു താരയോട് തോന്നിയ ഇമോഷൻ. ചെറുപ്പത്തിലേ കഥയാണ്. ആറാം ക്ലാസ് ഏഴാം ക്ലാസ് ഒക്കെ ആകും. അന്ന് തുടങ്ങിയതാണ്-

എന്റെ കസിൻ താരയുടെ ഫാമിലിയുമായി വലിയ കണക്ടഡ് ആണ്. കസിന്റെ കല്യാണം കഴിഞ്ഞപ്പോ ഞാനും കൂടെ വന്നിരുന്നു, അങ്ങനെ പ്ലസ് റ്റു കഴിഞ്ഞിരിക്കുന്ന സമയത്ത് വീഗാലാന്റിലേക്ക് നമ്മൾ പോയി അന്ന് താരയും ഉണ്ടായിരുന്നു. വെറുതെ നോട്ട് ചെയ്തു എന്നല്ല ആ ഇമോഷന്റെ പീക്ക് എത്തിയിരുന്നു ആ സമയം ആയപ്പോഴേക്കും. എനിക്ക് ആ സമയത്ത് കുറച്ചും കൂടി ഫീൽ കിട്ടിയിരുന്നു. ഞാൻ എല്ലാവരുടെയും മുൻപിൽ നല്ല കുട്ടി ആയിരുന്നു. അതുകൊണ്ടുതന്നെ പ്രേമം എന്ന് പറയുന്നത് വലിയ കുറ്റം ആയിരുന്നു മനസ്സിൽ. അങ്ങനെ പ്രേമം മനസ്സിൽ ഒതുക്കി ഒതുക്കി പോയി

ചെറുപ്പത്തിൽ കാണുമ്പൊൾ തന്നെ എനിക്ക് അറിയാം ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആളാണ് എന്ന്. അത് ഓട്ടോമാറ്റിക്കലി നമ്മളിലേക്ക് വന്നു ചേർന്നു. ബി കോം പഠിക്കുന്ന സമയത്താണ് ഞാൻ ഐഡിയ സ്റ്റാർ സിംഗറിൽ വരുന്നത്. അന്ന് എനിക്ക് വോട്ട് ചെയ്യാൻ ആയി ഞാൻ താരക്ക് ഫോൺ ചാർജ് ചെയ്തുകൊടുത്തിട്ടുണ്ട്. പിന്നെ റിലേഷനിൽ ആയപ്പോഴാണ് പറയുന്നത് ഞാൻ ആയിരുന്നു അന്ന് ഫോൺ ചാർജ് ചെയ്തു തരുന്നത് എന്ന്. എന്റെ ഒരു കസിന്റെ വിവാഹത്തിന് വന്നിട്ട് നമ്മളെ ഒരു വണ്ടിയിൽ ഞങ്ങളെ സ്ഥലം കാണാൻ വേണ്ടി അവർ കൊണ്ട് പോയി. അപ്പോൾ താരയുടെ അമ്മ പറഞ്ഞത് താരയോട് ഇഷ്ടം ഉണ്ടെങ്കിൽ ഒരു പാട്ടു പാടൂ എന്ന്. ചെറിയ പിള്ളേർ അല്ലെ എന്നാണ് അമ്മ ഓർത്തത്. പക്ഷെ അത് വലിയ ആശ്വാസം ആയിരുന്നു.

പരസ്യചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമൊക്കെ ഈണമൊരുക്കിയായിരുന്നു തുടക്കം. അജയ് ശിവറാമിന്റെ ‘നീരവം’ ആയിരുന്നു ആദ്യ സിനിമ. നിരവധി പ്രൊജക്ടുകളാണ് രഞ്ജിന്റേതായി പുറത്തുവരാനുള്ളത്.

Karma News Network

Recent Posts

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

31 mins ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

58 mins ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

2 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

2 hours ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

2 hours ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

2 hours ago