entertainment

എന്റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍, മറഡോണയുടെ വിയോഗത്തില്‍ രഞ്ജിനി ഹരിദാസ്

ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ വിയോഗ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. 2012 ഒക്ടോബറില്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തിനായിട്ട് ആയിരുന്നു മറഡോണ കണ്ണൂരില്‍ എത്തിയത്. അന്ന് പരിപാടിക്ക് അവതാരകയായി എത്തിയത് രഞ്ജിനി ഹരിദാസ്. അന്ന് രഞ്ജിനിക്ക് ഒപ്പമുള്ള മറഡോണയുടെ ഡാന്‍സും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ മറഡോണയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഡലും നടിയുമായ രഞ്ജിനി ഹരിദാസ്.

‘വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതിഹാസം തന്റെ ആരാധകരെ കാണാന്‍ കണ്ണൂരെത്തിയപ്പോള്‍ ആ പരിപാടി അവതരിപ്പിക്കുക എന്ന അംഗീകാരം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ അവതരിപ്പിച്ച പരിപാടികളില്‍ ഏറ്റവും രസകരവും ഊര്‍ജ്ജസ്വലമായതും എന്നതുകൊണ്ട് തന്നെ ആ ദിവസം എന്നും എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തും. ഫുട്‌ബോള്‍ താരത്തിന്റെ ഊര്‍ജവും ആവേശവും എക്കാലത്തേയും ഏറ്റവും വലിയ ഫുട്‌ബോള്‍ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്‌നേഹവും തന്നെയായിരിക്കും എല്ലാവരുടേയും മനസില്‍ തങ്ങി നില്‍ക്കുക. അദ്ദേഹം പോയി എന്നറിഞ്ഞപ്പോള്‍.. എന്റെ മനസ് തീര്‍ത്തും ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്. ഒരു വലിയ നഷ്ടം,’ രഞ്ജിനി കുറിച്ചു.

ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു മറഡോണയുടെ അന്ത്യം. അറുപത് വയസായിരുന്നു. അടുത്തിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മറഡോണയെ അലട്ടിയിരുന്നുവെന്ന് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം ഒരു സബ്ഡ്യൂറല്‍ ഹെമറ്റോമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. 1986 ലോകകപ്പില്‍ അര്‍ജന്റീനയെ നയിച്ച നായകനായിരുന്നു മറഡോണ്. വ്യക്തിഗത പ്രകടനങ്ങളുടെ പരമ്പര സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

12 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

18 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

44 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago