entertainment

ദിവ്യഉണ്ണി തനിക്ക് പാരയായിരുന്നു, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ഒരുകാലത്ത് മുന്‍നിര നായകന്മാരുടെ നായികയായിരുന്നു നര്‍ത്തകി കൂടിയായ ദിവ്യ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന ദിവ്യ ഉണ്ണി ആദ്യ വിവാഹ ബന്ധം അവസാനിപ്പിക്കുകയും രണ്ടാം വിവാഹം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ദിവ്യ ഉണ്ണി തനിക്ക് പാര ആയിരുന്നെന്ന് പറയുകയാണ് രഞ്ജിനി ഹരിദാസ്. ഇരുവരും ഒന്നിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനിയുടെ വളിപ്പെടുത്തല്‍.

രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ;

സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ദിവ്യയെ തനിക്ക് അറിയാമായിരുന്നു. ദിവ്യയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. എല്ലായിടത്തും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യയെന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. അത് തനിക്ക് പാരയായിരുന്നു. എന്റെ കാര്യത്തിലാണെങ്കില്‍ ഡിസിപ്ലിന്‍ഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇത്രയും നല്ല കുട്ടി അവിടെയുണ്ടായിരുന്നത് എനിക്ക് ചീത്തപ്പേരായിരുന്നു. അച്ഛന് വളരെയധികം ഇഷ്ടമുള്ള അഭിനേത്രി കൂടിയാണ് ദിവ്യ. അമ്മയുടെ പെറ്റായിരുന്നു. ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലും സിംപിളായിരുന്നു. അധികം ഒച്ചയും ബഹളമോ ഗ്ലാമറസോ ഒന്നുമല്ലായിരുന്നു.

കോളേജില്‍ ദിവ്യ എന്റെ സീനിയറാണ്. അതിന് മുന്‍പ് നടന്ന മിസ് കേരള മത്സരം ഹോസറ്റ് ചെയ്തത് ദിവ്യയായിരുന്നു. അന്ന് നീയാണ് വിജയിയാണ് എന്ന് പറയാനായി കുറേ കഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ച് ഞങ്ങള്‍ അവിടെ നിന്ന് മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിരുന്നു. ദിവ്യ ഉണ്ണിയുടെ വീടല്ലേ, അതിനടുത്ത് എന്നായിരുന്നു ആ സമയത്തെ ലാന്‍ഡ്മാര്‍ക്ക്.

Karma News Network

Recent Posts

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

11 mins ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

15 mins ago

എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി, പ്രതിഷേധം

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച…

42 mins ago

കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ; ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്∙ കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവു സംഭവിച്ചെന്ന പരാതിയിൽ…

47 mins ago

ഇക്കയെ ഇസ്ലാമിസ്റ്റ് വർഗ്ഗീയവാദിയാക്കി ഇൻ്റർവ്യൂ കൊടുത്തത് ഇക്കയുടെ സുഹൃത്ത്, എന്നിട്ടും പഴി സംഘികൾക്ക്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങൾ ആണ് ഇന്ന് നേരിടുന്നത്. എന്നാൽ ഇതിനും പിന്നിൽ സംഘികൾ ആണെന്നാണ് ഉയരുന്ന…

1 hour ago

വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു; കുട്ടി മരിച്ച നിലയിൽ

കോട്ട∙ രാജസ്ഥാനിലെ കോട്ടയിൽ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപ്…

1 hour ago