അച്ഛനെ നഷ്ടപ്പെട്ട കാര്യത്തെക്കുറിച്ച് പറഞ്ഞഅ രഞ്ജിനി ഹരിദാസ് . അച്ഛൻ മരിക്കുമ്പോൾ എനിക്ക് കേവലം ഏഴ് വയസ്സും അനുജന് ഒൻപതു മാസവും മാത്രമാണ് പ്രായം എന്നാണ് രഞ്ജിനി പറയുന്നത്. അച്ഛന്റെയും അമ്മയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് വിവാഹ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് രഞ്ജിനി താനും അമ്മയും അനുജനും മാത്രമായ ലോകത്തെക്കുറിച്ച് വാചാലയായത്. 1980 ലോ 81 ലോ ആണിത്. കാരണം ഞാൻ ജനിച്ചത് 82 ലാണ്. അച്ഛന്റെ അകലവിയോഗം മൂലം കുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് അധികകാലം ഒന്നിച്ചുണ്ടാവാൻ സാധിച്ചില്ല. അതിൽ ഞാൻ പരാതിപറയുന്നില്ല. എനിക്ക് കുറഞ്ഞത് ഏഴ് വർഷമെങ്കിലും അച്ഛനൊപ്പം ചിലവിടാൻ ലഭിച്ചു. അനുജന് കേവലം ഒൻപതു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അച്ഛനെ ശരിക്കും കണ്ടിട്ടുപോലുമില്ല
ജീവിതം അങ്ങനെയാണ്. മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ നിങ്ങൾ പുതിയ സ്വാഭാവികതയുമായി പൊരുത്തപ്പെടും. ജീവിതം മുന്നോട്ടുപോകും. അക്കാര്യത്തിൽ നമുക്ക് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല. ഞാൻ പറഞ്ഞുവന്നത് എന്തെന്നാൽ, ചില അപൂർവ വേളകളിൽ ഞാൻ എന്റെ അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്യും. അദ്ദേഹത്തിന്റെ അധികം ചിത്രങ്ങൾ ഞങ്ങളുടെ കൈവശമില്ലഅങ്ങനെ ചെയ്യുന്നതിൽ ഒരു തമാശതോന്നുന്നു. അച്ഛനെ ഓർക്കാനും എനിക്ക് അങ്ങനെ അവസരം ലഭിക്കും.
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. അവതരണ ശൈലിയിൽ രഞ്ജിനി കൊണ്ടുവന്ന ഇരു കൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ താരം ഇടം പിടിച്ചിട്ടുണ്ട്. രഞ്ജിനിയുടെ അവതരണം ഇല്ലാതെ ഒരു ഷോ പോലും മുന്നോട്ട് പോകില്ല എന്ന അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാളത്തിലുണ്ടായിരുന്നത്.
സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു,. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്. ബിഗ്സ്ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…