entertainment

എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ, പഴയ ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനി ഹരിദാസ്

സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു, ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.

താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണനയായിരുന്നു രഞ്ജിനിയ്ക്കും ലഭിച്ചത്. 2000ൽ മിസ് കേരള ടൈറ്റിൽ വിജയിച്ച രഞ്ജിനി മോഡലിങ് രംഗത്ത് നിന്നാണ് ടെലിവിഷനിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ അവതാരകയായി പേരെടുക്കുകയായിരുന്നു. ടെലിവിഷന് പുറമെ സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ഇടക്കാലത്ത് അഭിനയത്തിലും ഒരു കൈ നോക്കിയിരുന്നു.

അതിനിടെ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായും രഞ്ജിനി എത്തിയിരുന്നു. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയെ ഒരുപക്ഷെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയാവും. അതേസമയം മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന അവതാരകയായ രഞ്ജിനി ഇന്ന് പതിയെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സെലക്ടീവായിരിക്കുകയാണ്. വളരെ ചുരുക്കം ചില ഷോകള്‍ മാത്രമേ രഞ്ജിനി ചെയ്യാറുള്ളൂ. യാത്രകളിലും ബിസിനസുകളിലുമൊക്കെയായി ശ്രദ്ധകേന്ദ്രീകരിച്ചു മുന്നോട്ട് പോവുകയാണ് താരം.

എന്നാൽ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി. തന്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെയായി രഞ്ജിനി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അവതാരകയായി തിളങ്ങി നിന്ന കാലത്ത് എടുത്ത രണ്ട് ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. അന്ന് തിരക്കിട്ടോടുമ്പോള്‍ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ് ചിത്രത്തെ കുറിച്ച് ഇന്ന് താരം പറയുന്നത്.

അന്ന് താന്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോഴാണ് രഞ്ജിനിക്കുണ്ടാവുന്നത്. പക്ഷെ അന്ന് അതാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താൻ വിശ്വസിക്കുമായിരുന്നില്ല എന്നും രഞ്ജിനി പറയുന്നു. ‘മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും ഒരു നല്ല ലുക്ക് അല്ലായിരുന്നു’, എന്നാണ് രഞ്ജിനി കുറിച്ചത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. അന്നത്തെ ആ എനര്‍ജെറ്റിക് രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന ആരാധകരുടെ കമന്റുകളാണ് ഏറെയും. ‘ഞങ്ങളുടെ പഴയ രഞ്ജിനി ചേച്ചി’ എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. മെലിഞ്ഞിട്ടായിരുന്നു എന്നോ, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയും കഴിവുള്ളതുമായ ആളായിരുന്നു എന്നാണ് ഒരാളുടെ കമന്റ്.

Karma News Network

Recent Posts

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

25 mins ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

46 mins ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

1 hour ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

2 hours ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

2 hours ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

2 hours ago