entertainment

പ്രണയ ദിനത്തില്‍ ആദ്യമായി തന്റെ പ്രണയത്തെ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

നിരവധി ചാനല്‍ പരിപാടികളില്‍ അവതാരകയായി എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. തന്റേതായ ശൈലിയിലെ അവതരണ മികവിലൂടെ വളരെ അധികം ആരാധകരെ സമ്പാദിക്കാന്‍ രഞ്ജിനിക്കായി. ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള രഞ്ജിനിയുടെ അവതരണ രീതി ആദ്യം ഒക്കെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ കണക്കിലെടുക്കാതെ രഞ്ജിനി മുന്നോട്ട് നീങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് പോലും അംഗീകരിക്കേണ്ടതായി വന്നു. ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത് രഞ്ജിനിയുടെ പുതിയ സ്റ്റാറ്റസ് ആണ്.

പ്രണയ ദിനവുമായി ബന്ധപ്പെട്ട് രഞ്ജിനി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായത്. ആദ്യമായി തന്റെ പ്രണയത്തെ രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഹര്‍ട്ട് ഇമോജിയോടെ ഇത് ആ ദിവസമായതിനാല്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി കുറിച്ചത്. രഞ്ജിനിക്ക് ഒപ്പം ചിത്രത്തിലുള്ളത് ശരത് പുളിമൂടാണ്. രഞ്ജിനിയുടെ കാമുകാനാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിന് പിന്നാലെ ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. ഗായികയും രഞ്ജിനിയുടെ അടുത്ത സുഹൃത്തുമായ രഞ്ജിനി ജോസും കമന്റ് ചെയ്തിട്ടുണ്ട്.

പലപ്പോഴും രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പല ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഗോസിപ്പ് വാര്‍ത്തകള്‍ എല്ലാം രഞ്ജിനി നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെയാണ് പ്രണയ ദിനത്തില്‍ താരത്തിന്റെ പോസ്റ്റ് എത്തിയത്. ഇപ്പോള്‍ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടെ അവതാരകയാണ് രഞ്ജിനി. രഞ്ജിനിക്കൊപ്പം രമേഷ് പിഷാരടിയും പരിപാടിയില്‍ എത്താറുണ്ട്.

നേരത്തെ ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി. ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും താരത്തിനായി. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് രഞ്ജിനി. അവതരണത്തിന് പുറമെ സിനിമയിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. മേരാ നാം ഷാജിയാണ് രഞ്ജിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

Karma News Network

Recent Posts

എ. കെ. ജി സെന്റർ സ്ഫോടനം, ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടി

എ.കെ ജി സെന്ററിൽ ഉണ്ടായ സ്ഫോടനം കലാപാഹ്വാനമോ. സ്ഫോടനത്തിൽ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടിയായി കോടതി വിധി. കേസിൽ…

7 seconds ago

തമിഴ്‌നാട്ടിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം, നാല് മരണം, രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു

തമിഴ്‌നാട്: ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍,…

8 mins ago

മാളവികയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, അമ്മയുടെ അന്നത്തെ നൃത്തം എനിക്ക് സർപ്രെെസായിരുന്നു- കാളിദാസ്

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും…

20 mins ago

ആറു സര്‍വകലാശാലകളിലേക്ക് സ്വന്തം നിലയിൽ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു , വിസി നിയമനത്തിൽ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും

സര്‍വകലാശാല വി സി നിയമനത്തെ ചൊല്ലി വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്. ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി…

38 mins ago

ദിവസങ്ങൾ മാസങ്ങളായേക്കും, സുനിതാ വില്യംസിന്റെ മടങ്ങി വരവ് വൈകും

ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ മാസങ്ങളെടുത്തേക്കുമെന്ന് സൂചന. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും…

1 hour ago

സ്ത്രീകളുടെ ചിത്രമിട്ട് സ്വന്തം മനോരോഗം വെളിപ്പെടുത്തുന്ന പ്രവാസി, നാട്ടിലെത്തുമ്പോൾ നിയമവകുപ്പിന്റെ ചികിത്സ ലഭ്യമാക്കും

ഫേസ്ബുക്കിൽ വിയോജിപ്പ് മാന്യമായി പ്രകടിപ്പിക്കുന്നവരോട് ബഹുമാനമുണ്ട്. അല്ലാത്തവരോട് സ്വാഭാവികമായും വെറുപ്പും തോന്നിയിട്ടുണ്ട്. അത്തരത്തിലൊരു മനോ​രോ​ഗിയാണ് പത്തനംതിട്ട കോന്നിയിലുള്ള രഞ്ജിത് എന്നോ…

1 hour ago