entertainment

40ാം ജന്മദിനം ആഘോഷിച്ച് രഞ്ജിനി ജോസ്, ചേർത്തുപിടിച്ച് രഞ്ജിനി ഹരി​ദാസ്

40ാം പിറന്നാൾ ആഘോഷമാക്കി ഗായിക രഞ്ജിനി ജോസ്. സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ നിശാവിരുന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏപ്രിൽ 4നായിരുന്നു രഞ്ജിനിയുടെ പിറന്നാൾ. മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രമാണ് ഗായിക ധരിച്ചത്. രഞ്ജിനിയുടെ അടുത്ത സുഹൃത്തും അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ് ആണ് ചിത്രങ്ങൾ പങ്കുവച്ചത്. രഞ്ജിനി ജോസിനെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങൾ രഞ്ജിനി ഹരിദാസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

‘കഴിഞ്ഞ രാത്രി ആരംഭിച്ചത് ഇങ്ങനെയായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങൾ പങ്കിട്ടത്. ഇതിനകം ശ്രദ്ധേയമായ ചിത്രങ്ങൾക്കു നിരവധി പേരാണു പ്രതികരണങ്ങളറിയിക്കുന്നത്. രഞ്ജിനിക്കു പിറന്നാൾ ആശംസകൾ നേർന്ന് സ്നേഹിതർ കമന്റുകളുമായി എത്തുന്നുണ്ട്. ഗായികയ്ക്കു 40 വയസ്സായെന്നു വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം.

രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും തമ്മിൽ രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന ആത്മബന്ധമാണുള്ളത്. പേരിലെ സാമ്യതകൾക്കപ്പുറത്ത് ഹൃദയബന്ധത്തിന്റെ അടുപ്പമുണ്ടെന്ന് ഇരുവരും പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.

Karma News Network

Recent Posts

പിഞ്ചുകുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും…

15 mins ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

52 mins ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

1 hour ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

2 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

2 hours ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

2 hours ago