191 യാത്രക്കാരുമായി ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം കഴിഞ്ഞ ദിവസമാണ് അപകടത്തിൽപ്പെട്ടത്. 18 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വിവിധ ആശുപത്രികളിലായി നിരവധി ആളുകൾ ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്. സാരമായ പരിക്കുകളോടെ കുറച്ചുപേർ രക്ഷപെടുകയും ചെയ്തു. അത്തരത്തിൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത്. തായന്നൂർ കുറ്റിയടുക്കത്താണു രഞ്ജിത്തിന്റെ വീട്. ഏക മകൻ രക്ഷപെട്ടതിന്റെ സന്തോഷത്തിലാണ് അമ്മയും. രഞ്ജിത്ത് 3 വർഷം മുൻപാണ് പ്ലമിങ് ജോലിക്കായി ദുബായിലേക്കു പോയത്. കഴിഞ്ഞ ഡിസംബർ 6ന് നാട്ടിലേക്കു വരാൻ തീരുമാനിച്ചിരുന്നു.
ഭാര്യാസഹോദരനായ തുഷാറിന്റെ വിവാഹം ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്നതിനാൽ യാത്ര അന്നത്തേക്കു മാറ്റി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അതും സാധിച്ചില്ല. പിന്നീടാണ് ഇന്നലെ നാട്ടിലെത്തുമെന്നു വീട്ടുകാരെ അറിയിച്ചത്. വീട്ടിൽ അമ്മ മാത്രമാണുള്ളത്. ഭാര്യ തുഷാരയും കുഞ്ഞും പത്തനംതിട്ട അടൂരിലെ അവരുടെ വീട്ടിലാണ്. വിമാനം കയറുമ്പോൾ രഞ്ജിത്ത് അമ്മയെ വിളിച്ചിരുന്നു. എന്നാൽ ലാൻഡിങ്ങിനിടെ അപകടം സംഭവിച്ചതു വീട്ടിൽ അറിഞ്ഞില്ല.
ടെലിവിഷൻ തകരാറിലായിരുന്നു. രാവിലെ ഏഴരയോടെ രഞ്ജിത്ത് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നു വിളിച്ചപ്പോഴാണ് അപകടം നടന്നത് അമ്മ ശ്യാമള അറിയുന്നത്. എന്നാൽ വിവരം അറിഞ്ഞു രാത്രിയിൽ തന്നെ രഞ്ജിത്തിന്റെ സഹോദരി ഭർത്താവും ഓട്ടോഡ്രൈവറുമായ ജയൻ കോഴിക്കോട്ടേക്കു പുറപ്പെട്ടു.
മറ്റു ബന്ധുക്കളും എത്തി. തുടർന്നു ഭാര്യയെ വിവരം അറിയിച്ചു. വിമാനത്തിൽ പിൻഭാഗത്തെ എമർജൻസി വാതിലിനു സമീപത്തായിരുന്നു രജ്ഞിത്ത് ഇരുന്നത്. അപകടം നടന്ന ഉടൻ വാതിൽ തുറന്നാണു രഞ്ജിത്ത് രക്ഷപ്പെട്ടത്. പരുക്ക് സാരമുള്ളതല്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…