entertainment

ഞാൻ ദിലീപിന്റെ വീട്ടിൽ പോയതല്ല, അയാളെ എനിക്ക് വർഷങ്ങളായി അറിയാം- രഞ്ജിത്ത്

നടൻ ദീലിപിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. താൻ ദിലീപിനെ വീട്ടിൽ പോയി കണ്ടതല്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. വാക്കുകൾ,

നിങ്ങൾ ഒന്ന് മനസിലാക്കേണ്ടത് ഞാൻ ദിലീപിന്റെ വീട്ടിൽ പോയതല്ല, ഞാനും ദിലീപും കൂടി ഏതെങ്കിലും റെസ്റ്റോറന്റിൽ കാപ്പി കുടിക്കാൻ പോയതല്ല. ഇനി ആണെങ്കിൽ തന്നെ എന്നെ കഴുവേറ്റേണ്ട കാര്യവുമില്ല. അയാളെ എനിക്ക് വർഷങ്ങളായി അറിയാം.

തിയേറ്റർ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാൻ. എന്നെ ഈ പരിപാടിയിലേക്ക് ഫിയോക്കിന്റെ സെക്രട്ടറി സുമേഷാണ് വിളിച്ചത്. എന്നേയും മധുപാലിനേയും അവരുടെ യോഗത്തിൽ ആദരിക്കണമെന്ന് പറഞ്ഞു. അത് നിഷേധിക്കേണ്ട ഒരു കാര്യവുമില്ല. അങ്ങനെ ഭയന്നോടാൻ പറ്റുമോ. അതിന്റെ ചെയർമാൻ ദിലീപാണ്.

നിങ്ങൾ പറയുന്നത് കേട്ടാൽ ഞാനും ദിലീപും നാളെ ഒരു ഫ്‌ളൈറ്റിൽ കയറേണ്ടി വന്നാൽ ഞാൻ ഇറങ്ങി ഓടേണ്ടി വരുമല്ലോ. സർക്കാരിന്റെ ചുമതല വഹിക്കുന്നതിന് ഒപ്പം തന്നെ ഫിയോക്കുമായുള്ള എന്റെ ബന്ധം തുടരുക തന്നെ ചെയ്യും.

സിനിമയിലെ സഹപ്രവർത്തകരുമായി ഇനിയും എനിക്ക് സഹകരിച്ചു പോകേണ്ടതുണ്ട്. കാണേണ്ടതുണ്ട്. അപ്പോൾ അവരെ കാണേണ്ടി വരും സംസാരിക്കേണ്ടി വരും. അതിനുള്ള സ്വാതന്ത്ര്യം സർക്കാർ എനിക്ക് തന്നിട്ടുമുണ്ട്. അത്രയും മനസിലാക്കിയാൽ മതി,’ രഞ്ജിത്ത് പറഞ്ഞു.

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലായിരുന്നു ദിലീപിനൊപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത് വേദി പങ്കിട്ടത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു.

 

Karma News Network

Recent Posts

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

2 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

24 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

34 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago