entertainment

എന്റെ രഞ്ജിയെ ഗണവേഷം ധരിപ്പിച്ച് യാത്രയാക്കൂ… പൊട്ടിക്കരഞ്ഞ് ലിഷ, സങ്കടക്കടലായി രഞ്ജിത്ത് ശ്രീനിവാസന്റെ അന്ത്യയാത്ര

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം ആലപ്പുഴ വലിയഴീക്കലിലെ കുടുംബ വീട്ടില്‍ ഇന്നലെ സംസ്‌കരിച്ചു. രഞ്ജിത്തിന്റെ വീട്ടിലും മറ്റും ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഈറനണിയാത്ത ഒരാള്‍ പോലും അവിടുണ്ടായിരുന്നില്ല. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് രഞ്ജിത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയത്.

രഞ്ജിത്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും അടക്കം നിരവധി വലിയഴീക്കലിലെ വീട്ടില്‍ എത്തി. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ച് കരഞ്ഞ അഡ്വക്കേറ്റ് ലിഷയെ സമാധാനിപ്പിക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. എന്റെ ഭര്‍ത്താവിനെ ഗണവേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ധരിപ്പിച്ച് യാത്ര അയക്കണമെന്ന് അലറി കരയുകയായിരുന്നു ലിഷ.

തുടര്‍ന്ന് ‘നമസ്‌തേ സദാ വത്സലേ’ എന്ന ആര്‍എസ്എസ് ഗണഗീതത്തിന്റെ അകമ്പടിയോടെ ആര്‍എസ്എസ് ഗണവേഷത്തിലാണ് രഞ്ജിത്തിനെ ചിതയിലേക്കെടുത്തത്. ഭാര്യയുടേയും , മകളുടേയും, അമ്മയുടേയും കരച്ചില്‍ സങ്കടക്കാഴ്ചയായി. തന്റെ മകനെ കൊലപ്പെടുത്തിയതെങ്ങനെ എന്ന് ‘അമ്മ വിവരിക്കുന്നത് കേട്ട് കണ്ണീരോടെയാണ് പലരും നിന്നത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാവിലെ പത്തരയോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലായിരുന്നു ആദ്യ പൊതു ദര്‍ശനം. തുടര്‍ന്ന് മൃതദേഹം വെള്ളക്കിണറിലെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Karma News Network

Recent Posts

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

5 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

42 mins ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

1 hour ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

2 hours ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

3 hours ago