kerala

ഓണം ബമ്പര്‍ വിരല്‍ത്തുമ്പിലൂടെ ഒഴുകിപ്പോയ രഞ്ജിതയ്ക്ക് അതേ നമ്പറില്‍ സമാശ്വാസ സമ്മാനം, 5 ലക്ഷം രൂപ

തിരുവനന്തപുരം : തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമടിച്ച ടി.ജെ 750605 എന്ന ടിക്കറ്റ് എടുത്ത ശേഷം അത് മാറ്റിവച്ച് സമീപത്തിരുന്ന മറ്റൊരു ടിക്കറ്റ് എടുക്കുന്ന വളയിട്ട കൈകളുടെ ദൃശ്യങ്ങൾ കണ്ടവരെല്ലാം മൂക്കത്ത് വിരൽവച്ചു പോയി. അത്രമേൽ ഭാഗ്യം കൈവഴുതി പോകുകായിരുന്നു, പിന്നാലെ എല്ലാവരും തിരക്കിയത് ആരായിരുന്നു ആ സ്ത്രീ എന്നായിരുന്നു. തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യയായ കുടപ്പനക്കുന്ന് ഇരപ്പുകുഴി കോളശേരി കോണത്ത് പണയിൽ പുത്തൻവീട്ടിൽ രഞ്ജിത വി. നായരാണത്.

ബമ്പറിടച്ച ടിക്കറ്റ് നമ്പരും രഞ്ജിതയുടെ ടിക്കറ്റ് നമ്പരും ഒന്നാണ് സീരിസിൽ മാത്രമാണ് വ്യത്യാസം. ഒരേ സീരിസ് ആയതിനാൽ 5 ലക്ഷം സമാശ്വാസ സമ്മാനത്തിന് രഞ്ജിത അർഹയായി. ഇന്നലെ രാവിലെ ലോട്ടറി ഡയറക്ടറേറ്റിലെത്തിയ രഞ്ജിത ലോട്ടറിയും അനുബന്ധ രേഖകളും നൽകി. വൈകിട്ടോടെ നികുതി കിഴിച്ച് 3.15ലക്ഷം അക്കൗണ്ടിലെത്തി.
സഹോദരി രഞ്ജുഷ വി. നായരുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. ആദ്യമായാണ് രഞ്ജിത ടിക്കറ്റ് എടുക്കുന്നത്. ആശുപത്രിക്ക് അടുത്താണ് ഭഗവതി ഏജൻസി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ശനിയാഴ്ച വൈകിട്ട് 6.30നാണ് രഞ്ജിത ടിക്കറ്റ് വാങ്ങുന്നത്. ഏജൻസിയിൽ എത്തി ടിക്കറ്റ് നോക്കിയപ്പോൾ എല്ലാത്തിലും ഒരേ നമ്പർ.

ഒന്നാം സമ്മാനമടിച്ച ടി.ജെ 750605, ടി.ജി 750605 എന്നിങ്ങനെ രണ്ട് ടിക്കറ്റ് കണ്ടപ്പോൾ കള്ളലോട്ടറിയാണോയെന്ന് പോലും രഞ്ജിത സംശയിച്ചു. പിന്നീടാണ് സീരിസിന്റെ കാര്യം മനസിലായത്. തുടർന്ന് ടി.ജി 750605 എന്ന ടിക്കറ്റാണ് രഞ്ജിത എടുത്തത്. നറുക്കെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അലമാരയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോഴാണ് ഒന്നാം സമ്മാനമല്ല സമാശ്വാസ സമ്മാനമാണ് ലഭിച്ചതെന്ന് അറിഞ്ഞത്. ഒന്നാം സമ്മാനം കിട്ടാത്തതിൽ വിഷമം ഒന്നും തോന്നുന്നില്ലെന്നാണ് രഞ്ജിതയും പ്രതികരണം. അവസാന നിമിഷം സഹോദരി നിർബന്ധിച്ചാണ് ടിക്കറ്റ് എടുക്കാൻ പോയത്. ആദ്യമായാണ് രഞ്ജിത ടിക്കറ്റെടുക്കാൻ നേരിട്ട് പോകുന്നത്. മുമ്പ് സുഹൃത്തുക്കളൊക്കെ എടുക്കുമ്പോൾ ഷെയറിടാറുണ്ട്. തിരുവോണം ബമ്പറിനെ കുറിച്ചൊന്നും ധാരണയില്ല. എന്നാണ് നറുക്കെടുപ്പെന്നും അറിയില്ലായിരുന്നു.കഴിഞ്ഞ ദിവസമാണ് സ്വർണം പണയം വച്ച് രഞ്ജിത സ്വന്തമായി ഒരു ആക്ടീവ എടുത്തത്. ലോട്ടറി അടിച്ചതിനാൽ ആ സ്വർണം തിരിച്ചെടുക്കാം എന്ന സന്തോഷത്തിലാണ് രഞ്ജിത.

അനിയത്തിയ്ക്ക് പണം വീതിച്ചു നൽകാനാണ് തീരുമാനം. പ്ലമ്പറായ ബി. ബിനുവാണ് രഞ്ജിതയുടെ ഭർത്താവ്. മകൾ എട്ടാംക്ലാസ് വിദ്യാർത്ഥി ബി. മാളവിക.
രഞ്ജിത ആശുപത്രിയിൽ എല്ലാവരുമായി ചേർന്ന് മറ്റൊരു ടിക്കറ്റുമെടുത്തിരുന്നു. അതിന് ഒരുനമ്പറിന്റെ വ്യത്യാസത്തിൽ ആയിരം രൂപ നഷ്ടമായി. രഞ്ജിതയുടെ കയ്യിൽ നിന്നും ഭാഗ്യം കൈവഴുതി പോകുന്നതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം ബമ്പറടിച്ച അനൂപിന്റെ അക്കൗണ്ടിൽ ഇന്ന് 15.75 കോടി എത്തും. സമ്മാനതുകയായ 25കോടിയിൽ 10ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള ബാക്കി തുകയാണിത്. ഇന്നലെ ഉച്ചയോടെയാണ് അനൂപ് ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിൽ എത്തിച്ചചത്. അതിനാൽ രേഖകളുടെ പരിശോധന പൂർത്തിയാക്കി ഇന്ന് പണം നൽകും.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

8 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago