entertainment

ഒരമ്മയും ആഗ്രഹിക്കാത്ത ഒരു കാര്യമാണ്, പക്ഷേ തനിക്കതു ചെയ്യേണ്ട ദുര്യോഗം വന്നു, രഞ്ജു രഞ്ജിമാര്‍ പറയുന്നു

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം ജീവനൊടുക്കിയ ട്രാന്‍സ് യുവതി അനന്യ കേരളക്കരയ്ക്ക് ഒന്നാകെ തീരാനോവാണ്. അനന്യ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആശുപത്രിക്കും ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെയും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് രഞ്ജു രഞ്ജിമാറിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അനന്യയെ കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് രഞ്ജു.

രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ മകളാണ് അനന്യ. ജന്മം കൊണ്ടല്ല, ഹൃദയം കൊണ്ട്. ഞാനാ വേദന കണ്ണീരിലൊതുക്കാന്‍ പാടുപെടുകയാണ്. വിഷമം സഹിക്കാനാകാതെയാണ് അവളുടെ പങ്കാളി ജിജുവും ജീവനൊടുക്കിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടന്നത്. അതിനു ശേഷം 41 ദിവസങ്ങള്‍ കഴിഞ്ഞ് സ്ത്രീയായി മാറിയതിന്റെ ആഘോഷം നടത്താറുണ്ട്. ജല്‍സ എന്നാണ് ആ ചടങ്ങിന്റെ പേര്. അന്ന് അവളെ മണവാട്ടിയെപ്പോലെ ഒരുക്കി പ്രത്യേക തരം താലിമാല ഉണ്ടാക്കി കഴുത്തില്‍ കെട്ടിക്കൊടുക്കും. ലച്ച എന്നാണ് അതിന്റെ പേര്.’

‘അവര്‍ അമ്മയുടെ സ്ഥാനം തരുന്നവരാണ് ‘ലച്ച’ കെട്ടിക്കൊടുക്കുന്നത്. പിന്നീട് അവളുടെ അമ്മ എന്ന നിലയിലുള്ള കടമകള്‍ എല്ലാം നിര്‍വഹിക്കുന്നത് ലച്ച കെട്ടിക്കൊടുക്കുന്ന വ്യക്തിയാണ്. താനാണ് അനന്യക്ക് ലച്ച കെട്ടിക്കൊടുത്തത്. ട്രാന്‍സ്‌വുമണ്‍ മരിച്ചാല്‍ ജല്‍സ ദിവസം അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും അവളുടെ കുഴിമാടത്തില്‍ ഉപേക്ഷിക്കണം. അതും ചെയ്യേണ്ടത് ഇതേ അമ്മയാണ്.’

‘ഒരമ്മയും ആഗ്രഹിക്കാത്ത ഒരു കാര്യമാണ്. പക്ഷേ, തനിക്കതു ചെയ്യേണ്ട ദുര്യോഗം വന്നു. എട്ടൊന്‍പതു വര്‍ഷം മുന്‍പ്, ഞാന്‍ കോഴിക്കോട് ഒരു ബ്യൂട്ടി പേജന്റിന് പോകുമ്പോള്‍ അവിടെ മത്സരാര്‍ഥിയായി വന്ന വ്യക്തിയാണ് അനന്യ. പിന്നീട് എറണാകുളത്ത് വെച്ച് വീണ്ടും കാണുകയായിരുന്നു. ഒരിക്കല്‍ ദീപ്തിയെ വനിതയുടെ മുഖചിത്രമായി ഷൂട്ട് ചെയ്യാനായി മേക്കപ്പ് ചെയ്തിരുന്നത് താനായിരുന്നു. അന്ന് ദീപ്തിയ്‌ക്കൊപ്പം അനന്യയുമെത്തിയിരുന്നു. 2017 ല്‍ താനാരംഭിച്ച ‘ദ്വയ’ എന്ന സംഘടനയുടെ ബ്യൂട്ടി പേജന്റില്‍ മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് ആ ബന്ധം വളര്‍ന്നതും തന്നെ അമ്മയായി സ്വീകരിക്കുന്നത് വരെ എത്തിയതും.’

‘അനന്യയുടെ സര്‍ജറി കഴിഞ്ഞ് എന്റെ വീട്ടിലേക്കാണ് അവള്‍ വന്നത്. അന്നു രാത്രി തന്നെ ഛര്‍ദി തുടങ്ങി. എക്കിളും കൂടുതലായുണ്ടായിരുന്നു. തന്റെ സര്‍ജറി നടന്നത് 2020 മേയ് പതിനേഴിനായിരുന്നു, അനന്യയുടേത് ജൂണ്‍ പതിനാലിനായിരുന്നു. അതിനാല്‍ തന്നെ താനും വിശ്രമത്തില്‍ കഴിയുകയായിരുന്നു. അപ്പോള്‍ തന്നെ റീ സര്‍ജറി ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവളുടെ വയര്‍ ഇരുവശത്തും തുളച്ച് അതിലൂടെ ട്യൂബ് ഇടേണ്ടി വന്നതോടെ അതിന് പല സങ്കീര്‍ണതകളും ഉണ്ടായി. പത്തിരുപത് ദിവസത്തോളം അഡ്മിറ്റാകേണ്ടി വന്നു. ഡിസ്ചാര്‍ജ് ആയ ശേഷവും വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാല്‍ പിന്നീടാണ് വജൈനയുടെ ഭാഗത്തെ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചത്.’

‘അതിനാല്‍ ഒരു സര്‍ജറി കൂടി ചെയ്താല്‍ ശരിയാകും എന്നാണ് വിദഗ്ധര്‍ ഉപദേശിച്ചത്. എന്നാല്‍ വീണ്ടും അതേ ഡോക്ടറെ കൊണ്ട് സര്‍ജറി ചെയ്യിക്കുക എന്നത് അവള്‍ക്ക് പേടിയായിരുന്നു. അതിനാല്‍ തന്നെ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ റീ സര്‍ജറി ചെയ്യാനായിരുന്നു അവള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചികിത്സയുടെ ഫയലുകളും കിട്ടിയില്ല. എന്നാല്‍ എന്റെ മകളുടെ മനസ്സിന് ഒരു തീരുമാനം വരും വരെ പിടിച്ചു നില്‍ക്കാനുള്ള ശക്തിയും ഇല്ലായിരുന്നു, പാവം.’.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

4 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

18 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

27 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

47 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

48 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago