entertainment

മഞ്ജു ചേച്ചിയുമായി നല്ല ബന്ധം ഉണ്ട്, അന്ന് അയാളെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ കൊന്നേനെ- രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമർ. വിവാഹത്തിനും ആഘോഷങ്ങൾക്കും ആളുകളെ അണിയിച്ചൊരുക്കി ആളുകളുടെ മനസ് നിറയുന്ന രീതിയിലാണ് രഞ്ജു രഞ്ജിമർ ഇടം പിടിച്ചിരിക്കുന്നത്. താരത്തിന്റെ മേക്കപ്പും അതിന്റെ വ്യത്യസ്തമായ രീതിയും കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാൻ രഞ്ജുവിന് സാധിക്കാറുളളത്. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകൾ വൈറലാവുന്നതും പതിവാണ്. ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമർ സൗന്ദര്യ സംരക്ഷണത്തിനും വലിയ പ്രധാന്യമാണ് നൽകുന്നത്.

ഇപ്പോളിതാ രഞ്ജു രഞ്ജിമാറുടെ പുതിയ വീഡിയോയാണ് വൈറലാവുന്നത്. ഞാൻ ദീപികയുടെ വലിയ ഫാൻ ആണ്. ഞാൻ അവരുടെ ഫാൻ ആണെന്ന് അവർക്കും അറിയാം. മലയാളത്തിന്റെ ദീപിക പദുക്കോൺ എന്ന് പറയുന്നത്, മമ്ത മോഹൻദാസ് ആണ്. ഇരുവരെയും മേക്കപ്പ് ചെയ്യുമ്പോൾ നമുക്ക് അത് അറിയാൻ സാധിക്കും. ദീപികയുടെ ചില കട്ടുകൾ ഒക്കെയും മമ്തയിൽ എനിക്ക് കാണാൻ ആയി. പേഴ്സണൽ ഫേവറൈറ്റ് എന്ന് ഒരു ആക്ട്രസിന്റെ പേര് എടുത്തു പറയാൻ സാധിക്കില്ല.

മഞ്ജു ചേച്ചിയുമായി ഞാൻ പല കാര്യങ്ങളിലും അഭിപ്രായം ചോദിക്കാറുണ്ട്. പ്രിയാമണിയോടും, രമ്യയോടും എല്ലാവരോടും ഞാൻ അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. നൈല ഉഷയോടും നല്ല കൂട്ടാണ്. ദുബായിൽ പോകുന്ന സമയത്ത് ഞാൻ പോയി കാണാറുണ്ട്. എന്റെ ഓരോ ചലനങ്ങളും ഞാൻ പറയാതെ തന്നെ എന്നെ മനസ്സിലാക്കിയിട്ടുള്ളത് മമ്ത ആണ്. ഒരിക്കൽ ഒരു ഷോ ചെയ്യാൻ വന്ന സമയത്ത് പന്ത്രണ്ടുലക്ഷത്തോളം രൂപ ആവശ്യമുണ്ട്. മമ്തയോട് ഒപ്പമുള്ള സമയത്താണ് ഈ സംഭവം. ഷൂട്ട് കഴിഞ്ഞദിവസം ഒരു കവർ എന്റെ കൈയ്യിൽ തന്നു ആവശ്യങ്ങൾ നടത്താൻ പറഞ്ഞു. അന്ന് ദ്വയയുടെ ഷോയ്ക്കുള്ള ഫണ്ട് മമ്തയാണ് ആദ്യമായി തരുന്നത്. പുള്ളിക്കാരിയുമായിട്ടുള്ള ബന്ധം നിർവ്വചിക്കാൻ എനിക്ക് ആകില്ല

എല്ലാ ദിവസങ്ങളിലും എന്റെ ഫോണിൽ നിന്നും അവസാന മെസേജ് ഭാവനയ്ക്ക് ഉള്ളതാകും. ഏതൊരു അമ്പലത്തിൽ പോയാലും ഞാൻ ഇവരുടെ ഒക്കെ പേരിൽ വഴിപാടുകൾ കഴിക്കാറുണ്ട്. അടുത്തിടെ ചോറ്റാനിക്കര പോയ സമയത്ത്, ആ തിരുമേനി എന്നോട് ചോദിക്കുവാ രമ്യ നമ്പീശൻ മകം അല്ലെ, ഭാവനയോട് സന്തോഷം ആയി ഇരിക്കാൻ പറയണം, മമ്തയുടെ ഹെൽത്ത് ഓക്കേ ആയോ എന്നൊക്കെ. തിരുമേനി ഇത് ചോദിച്ചു കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി.

അതിജീവിത എന്നതിനേക്കാൾ ഉപരി, ഞങ്ങൾ തമ്മിൽ ഒരു വലിയ ആത്മബന്ധം ആണുള്ളത്. ആ സംഭവം കേൾക്കുന്ന സമയത്ത് ഈ പ്രതി എന്ന് പറയുന്ന ആളെ കൈയ്യിൽ കിട്ടിയിരുന്നേൽ ഞാൻ കൊല്ലുമായിരുന്നു. അത്രയ്ക്കും ദേഷ്യം ഉണ്ടായിരുന്നു. ഇപ്പോൾ അയാൾ ജയിലിൽ ആണ്. എന്തിന്റെ പേരിൽ ആണെങ്കിലും ഒരു പെൺകുട്ടിയോടും ഇങ്ങനെ ചെയ്യാൻ പാടില്ല. ഞാൻ എന്നും സത്യത്തിന്റെ കൂടെ ആണ്. ഞാൻ ആരെയും പഴി ചാരാൻ നിൽക്കുന്നില്ല.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

8 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

9 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

9 hours ago