entertainment

എന്റെ ശരീരഭാഗങ്ങൾക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം, പക്ഷെ ഞാൻ തളരില്ല- രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രഞ്ജു പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും കുറിപ്പുകളും ഒക്കെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ തനിക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും വരുന്ന കമന്റുകളെക്കുറിച്ചുള്ള രഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. അവതാരക ഒരു പാട്ടു പാടാമോ എന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു താരം മനസ് തുറന്നത്.

പാട്ടുപാടിയാൽ ഉടനെ താഴെ കമന്റ് വരും ഇവൾക്ക് വേറെ പണയില്ലേ ഞങ്ങളെ വെറുപ്പിക്കണോ എന്നൊക്കെ. എന്റെ ഇഷ്ടമാണ്. എനിക്ക് പാട്ടു പാടാൻ തോന്നിയാൽ പാട്ടു പാടും. വീട്ടിൽ കുട്ടി ഡ്രസ് ഇട്ട് കിച്ചണിൽ അമ്മയെ സഹായിക്കും, എന്റെ മക്കളുടെ കൂടെ സന്തോഷം. എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും. അതെന്റെ പ്രൈവസിയാണ്. ഞാൻ നിങ്ങളുടെ ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തിൽ കൈയ്യിടാൻ വരുന്നില്ലല്ലോ.നാട്ടുകാർ എന്ത് ചിന്തിക്കുമെന്ന് വിചാരിക്കാൻ തുടങ്ങിയാൽ ഒരു സ്വപ്‌നവും നേടാൻ പറ്റില്ല. അതിനാൽ ഞാൻ അതിനൊന്നും മുഖവില കൊടുക്കാറില്ല. ആളുകൾക്ക് അറിയുന്ന ആളാണെങ്കിലും അറിയാത്ത ആളാണെങ്കിലും പബ്ലിക് ബിഹേവിയർ എന്ന് പറയുന്നൊരു കാര്യമുണ്ട്. പൊതു ഇടങ്ങളിൽ ഇടപെടുന്ന രീതിയും സംസാരിക്കുന്ന രീതിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്. ഞാൻ ഒരിക്കലും ആരേയും ബുദ്ധിമുട്ടിക്കാറില്ല.

എന്റെ ജീവിതത്തിൽ ഞാൻ കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ വന്ന് നീ അങ്ങനെയായിരുന്നില്ലേ ഇങ്ങനെയായിരുന്നില്ലേ എന്നൊക്കെ ചോദിക്കാൻ നിക്കരുത്. ഈയ്യടുത്ത് ഞാൻ പഴയൊരു പാട്ട് റീമിക്‌സ് ചെയ്ത് അഭിനയിച്ചു, കുട്ടിക്കാനത്ത് പോയപ്പോൾ. അപ്പോൾ അതിന് വന്ന കമന്റുകളിലൊന്നിൽ പറഞ്ഞിരുന്നത് ഇപ്പോഴും പുരുഷന്റെ ചേഷ്ടകളിൽ നിന്നും മാറിയിട്ടില്ല എന്നായിരുന്നു. തീർച്ചയായും. ഞാൻ പെൺമനസുമായിട്ടാണ് ഇത്രയും നാളും ജീവിച്ചത്. എന്റെ ശരീരഭാഗങ്ങൾക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം. പക്ഷെ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. അയാം എ പെർഫെക്ട് വുമൺ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെയിനി നിങ്ങൾ ഏതൊക്കെ തരത്തിൽ തളർത്താൻ ശ്രമിച്ചാലും ഞാൻ തളരില്ല. ഇവിടെ വരെ എത്തിയത് പൊരുതിയാണ്. ഇനിയും പൊരുതി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

7 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

8 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

8 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

8 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

9 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

10 hours ago